Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Saji Cherian

ഇഡി റെയ്ഡ് ഭരണഘടനാ സംവിധാനങ്ങളിലുള്ള ജനവിശ്വാസത്തെ തകർക്കും: സജി ചെറിയാൻ

ആലപ്പുഴ: പിണറായി വിജയന്‍റെ വീട്ടിൽ ഇഡി നടത്തുന്ന റെയ്ഡിനെ ശക്തമായി വിമർശിച്ച് മുൻ മന്ത്രിയും ചെങ്ങന്നൂർ എംഎൽഎയുമായ സജി ചെറിയാൻ. ഇഡി പോലുള്ള ഏജൻസികളുടെ നടപടികൾ നിയമപരമായ ഉത്തരവാദിത്വമാകണം നിർവഹിക്കേണ്ടതെന്നും മാധ്യമ വിചാരണയ്ക്കോ രാഷ്ട്രീയ പ്രചാരണത്തിനോ അവ ഉപകരണമാകരുതെന്നും അദ്ദേഹം പ്രതികരിച്ചു.

ജനാധിപത്യ വ്യവസ്ഥയിൽ അന്വേഷണ ഏജൻസികൾ ഭരണഘടനാപരമായ ഉത്തരവാദിത്വത്തോടെയും നിഷ്പക്ഷതയോടെയും പ്രവർത്തിക്കേണ്ട സ്ഥാപനങ്ങളാണ്. എന്നാൽ രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിട്ട് കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നു എന്ന വിമർശനം രാജ്യത്ത് പലപ്പോഴും ഉയർന്നിട്ടുണ്ട്.

കേരളത്തിന്‍റെ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തലമുതിർന്ന കമ്യൂണിസ്റ്റുമായ പിണറായി വിജയന്‍റെ വീട്ടിലുൾപ്പെടെ ഇഡി റെയ്ഡ് നടക്കുന്നുവെന്ന വാർത്തകൾ ഈ ആശങ്കകളെ വീണ്ടും ശക്തമാക്കുകയാണെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു.

ഇതുവരെ കോടതിയിൽ കുറ്റം തെളിയിക്കപ്പെടാത്ത സാഹചര്യത്തിൽ, ഒരാളെ കുറ്റവാളിയെന്ന രീതിയിൽ ചിത്രീകരിക്കുന്നത് നീതിബോധത്തെയും ഭരണഘടനാ മൂല്യങ്ങളെയും ചോദ്യം ചെയ്യുന്നതാണ്.

പ്രത്യേകിച്ച് ഒരു സംസ്ഥാനത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട ചുമതലകൾ നിർവഹിക്കുന്നവർക്കെതിരെ ഇത്തരത്തിലുള്ള നടപടികൾ സ്വീകരിക്കുമ്പോൾ അതിന്‍റെ രാഷ്ട്രീയ-ഭരണഘടനാ - ഫെഡറൽ സംവിധാനങ്ങളിലുള്ള വൈരുധ്യങ്ങളും ഗൗരവത്തോടെ വിലയിരുത്തേണ്ടതുണ്ട്.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കേന്ദ്ര സർക്കാരിന്‍റെ പ്രതിപക്ഷ നിരയിലുള്ള നേതാക്കൾക്കെതിരായ ഇഡി, സിബിഐ നടപടികൾ വർധിക്കുകയും പിന്നീട് അവ എല്ലാംതന്നെ നിയമപരമായി നിലനിൽക്കാതിരിക്കുകയും ചെയ്ത സംഭവങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്.

ഡൽഹി മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കേജരിവാളിനെ മദ്യനയത്തിന്‍റെ പേരിൽ വിചാരണത്തടവുകാരനായി അഞ്ചുമാസത്തോളം തിഹാർ ജയിലിൽ അടച്ച അനുഭവം നമുക്കു മുന്നിൽ ഉണ്ട്. അതുകൊണ്ടുതന്നെ ഇത്തരം റെയ്ഡുകൾക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടോ എന്ന സംശയം ഉയരുന്നത് സ്വാഭാവികമാണെന്നും സജി ചെറിയാൻ വ്യക്തമാക്കി.

നിയമത്തിന്‍റെ പേരിൽ രാഷ്ട്രീയ പ്രതികാര നടപടികൾ നടക്കുന്നതായി ജനങ്ങൾക്ക് തോന്നുന്ന അവസ്ഥ ജനാധിപത്യത്തിന് ആരോഗ്യകരമല്ല. അന്വേഷണം നടത്തേണ്ടതുണ്ടെങ്കിൽ അത് തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കണം; മാധ്യമങ്ങൾക്ക് മുന്നിൽ ദൃശ്യനാടകമൊരുക്കുന്ന രീതിയിലാകരുത്.

കേന്ദ്ര ഏജൻസികൾ ഭരണഘടനാ സ്ഥാപനങ്ങളാണെങ്കിൽ അവയുടെ വിശ്വാസ്യത സംരക്ഷിക്കപ്പെടണം. അതിന് രാഷ്ട്രീയ സമ്മർദങ്ങളിൽ നിന്ന് അവ സ്വതന്ത്രമായി പ്രവർത്തിക്കുന്നുവെന്ന ആത്മവിശ്വാസം ജനങ്ങൾക്ക് ലഭിക്കണം.

ജനാധിപത്യത്തിൽ ആശയങ്ങളെ ആശയങ്ങൾകൊണ്ടും രാഷ്ട്രീയത്തെ രാഷ്ട്രീയത്തിലൂടെയും നേരിടേണ്ടതാണ്. അന്വേഷണ ഏജൻസികളെ ആയുധമാക്കി എതിരാളികളെ തളർത്താനുള്ള ശ്രമങ്ങൾ ഒടുവിൽ ഭരണഘടനാ സംവിധാനങ്ങളിലുള്ള ജനവിശ്വാസത്തെയാണ് തകർക്കുകയെന്നും സജി ചെറിയാൻ പറഞ്ഞു.

Kerala

ജി. സുധാകരൻ അണയാൻ പോകുന്ന തീയാണെന്ന് സജി ചെറിയാൻ

ആലപ്പുഴ: സിപിഎം പാർട്ടി വിട്ട് അമ്പലപ്പുഴയിൽ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന ജി. സുധാകരനെതിരെ ആഞ്ഞടിച്ച് മന്ത്രി സജി ചെറിയാൻ. ജി. സുധാകരൻ അണയാൻ പോകുന്ന തീ ആണെന്നും അണയാൻ പോകുന്ന തീ ആളിക്കത്തുമെന്നും സജി ചെറിയാൻ പറഞ്ഞു.

പാർട്ടിക്കെതിരെ ആര് വന്നാലും ആലപ്പുഴ പാർട്ടിയിലെ ഒരു സഖാവും കൂടെ നിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ആലപ്പുഴ പാർട്ടിക്ക് ഒരു പ്രത്യേകത ഉണ്ട്. പാർട്ടിക്ക് നേരെ ആര് ഉയർന്നു വന്നാലും ആലപ്പുഴ പാർട്ടിയിലെ ഒരു സഖാവും കൂടെ നിൽക്കില്ല. കൂടുതൽ മറുപടി പറയാനില്ല.

പുകഞ്ഞകൊള്ളി പുറത്താണ്. അമ്പലപ്പുഴയിൽ എൽഡിഎഫ് മികച്ച വിജയം നേടുമെന്നും രാഷ്ട്രീയ വഞ്ചനയ്ക്കുള്ള മറുപടിയായിരിക്കും അമ്പലപ്പുഴയിലെ ഫലമെന്നും സജി ചെറിയാൻ പറഞ്ഞു.

Kerala

കെ. ​സു​ധാ​ക​ര​ന്‍റെ രാ​ഷ്ട്രീ​യ ധാർ​മി​ക​ത ജി. ​സു​ധാ​ക​ര​നി​ല്ല; വി​മ​ർ​ശ​ന​വു​മാ​യി മ​ന്ത്രി സ​ജി ചെ​റി​യാ​ൻ  

ആ​ല​പ്പു​ഴ: മു​ന്‍ സി​പി​എം നേ​താ​വും അ​മ്പ​ല​പ്പു​ഴ​യി​ലെ സ്വ​ത​ന്ത്ര സ്ഥാ​നാ‍​ര്‍​ഥി​യു​മാ​യ ജി. ​സു​ധാ​ക​ര​നെ​തി​രെ രൂ​ക്ഷവി​മ​ർ​ശ​ന​വു​മാ​യി മ​ന്ത്രി സ​ജി ചെ​റി​യാ​ൻ. ജി ​സു​ധാ​ക​ര​ൻ കാ​ണി​ച്ച​ത് രാഷ്‌ട്രീ​യ വ​ഞ്ച​ന​യാ​ണെ​ന്നും പാ​ർ​ട്ടി​യു​ടെ ച​ങ്കി​ൽ കു​ത്തി​യാ​ണ് സു​ധാ​ക​ര​ൻ പോ​യ​തെ​ന്നും സ​ജി ചെ​റി​യാ​ൻ കു​റ്റ​പ്പെ​ടു​ത്തി.

കെ. ​സു​ധാ​ക​ര​ന്‍റെ രാഷ്‌ട്രീ​യ ധ​ർ​മി​ക​ത ജി.​സു​ധാ​ക​ര​നി​ല്ല. കെ. ​സു​ധാ​ക​രനു സീ​റ്റ് കി​ട്ടി​യി​ല്ല, പ​ക്ഷേ, അ​ദ്ദേ​ഹം പാ​ർ​ട്ടി​യെ ച​തി​ച്ചി​ല്ല. അ​താ​ണ് രാഷ്‌ട്രീയ ധാ​ർ​മി​ക​ത. ച​ങ്കി​ൽ കു​ത്തി​യ​വ​രെ കൂട്ടുപിടിച്ചു ജ​യി​ക്കാ​മെ​ന്ന് കോ​ൺ​ഗ്ര​സ് ക​രു​തേ​ണ്ടെ​ന്നും ചേ​ർ​ത്ത​ല​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗ​ത്തി​ല്‍ സ​ജി ചെ​റി​യാ​ന്‍ പ​റ​ഞ്ഞു.

കോ​ൺ​ഗ്ര​സ് പി​രി​ച്ചു​വി​ടേ​ണ്ട സ​മ​യ​മാ​യെ​ന്നും, പാ​ർ​ട്ടി​യി​ൽ ക​ഷ്ട​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന സാ​ധാ​ര​ണ പ്ര​വ​ർ​ത്ത​ക​ർ​ക്കു വി​ല​യി​ല്ലെ​ന്നും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു. വെ​ള്ളം കോ​രു​ന്ന​വ​നും വി​റ​ക് വെ​ട്ടു​ന്ന​വ​നും വി​ല​യി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്നാ​ണ് സ​ജി ചെ​റി​യാ​ന്‍റെ പ​രി​ഹാ​സം.

ആ​ല​പ്പു​ഴ​യി​ലെ രാഷ്‌ട്രീ​യ സംഭവങ്ങളെയും സ​ജി ചെ​റി​യാ​ന്‍ പരിഹസിച്ചു. ഷു​ക്കൂ​ർ ക​യ​റു​മാ​യി നി​ൽ​ക്കു​ക​യാ​ണ്, ഏതു മ​ര​ത്തി​ൽ കെ​ട്ട​ണ​മെ​ന്ന ആ​ലോ​ച​യി​ലാ​ണ്. അ​വ​സ​ര​വാ​ദി​ക​ള​ല്ലാ​തെ കോ​ൺ​ഗ്ര​സി​ന് ആ​ളു​ക​ളെ ക​ണ്ടെ​ത്താ​നാ​യോ​യെ​ന്നും സ​ജി ചെ​റി​യാ​ൻ ചോ​ദി​ച്ചു.

ആ​ല​പ്പു​ഴ​യി​ലും വി​സ്മ​യം ഉ​ണ്ടാ​യ​ല്ലോ. നാ​ളെ സ​ജി ചെ​റി​യാ​ൻ പോ​യാ​ൽ കൂ​ടെ ഭാ​ര്യ പോ​ലും പോ​കി​ല്ല. അ​ങ്ങേ​രു​ടെ കൂ​ടെ ഭാ​ര്യ പോ​യ പോ​ലെ കൂ​ടെ വ​രു​മെന്നു ക​രു​തേ​ണ്ടെ​ന്നാ​ണ് എ​ന്‍റെ ഭാ​ര്യ പ​റ​ഞ്ഞ​ത്. അ​വ​ര്‍​ക്കു പാ​ർ​ട്ടി മെ​മ്പ​ർ​ഷി​പ് ഉ​ണ്ട്. അ​വ​ൾ പാ​ർ​ട്ടി​യോ​ടൊ​പ്പ​മാ​ണ് - സജി ചെറിയാൻ കൂട്ടിച്ചേർത്തു.

District News

സ​ജി ചെ​റി​യാ​ൻ തുടരുമോ; കോൺഗ്രസ് വീഴ്ത്തുമോ?

ചെ​ങ്ങ​ന്നൂ​ർ: പ​മ്പ​യും അ​ച്ച​ൻ​കോ​വി​ലാ​റും മ​ണി​മ​ല​യാ​റും ചു​റ്റി​യൊ​ഴു​കു​ന്ന, ഐ​തി​ഹ്യ​പ്പെ​രു​മ​യാ​ൽ പ്ര​സി​ദ്ധ​മാ​യ ചെ​ങ്ങ​ന്നൂ​ർ മ​ണ്ഡ​ലം വീ​ണ്ടു​മൊ​രു രാ​ഷ്ട്രീ​യ പോ​രാ​ട്ട​ത്തി​ന് ത​യാ​റാ​യി​രി​ക്കു​ന്നു. എ​ൽ​ഡി​എ​ഫി​നാ​യി മ​ന്ത്രി സ​ജി ചെ​റി​യാ​ൻ ഹാ​ട്രി​ക് വി​ജ​യം ല​ക്ഷ്യ​മി​ട്ട് ഇ​റ​ങ്ങു​മ്പോ​ൾ, കോ​ട്ട തി​രി​ച്ചു​പി​ടി​ക്കാ​ൻ യു​ഡി​എ​ഫ് നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത് അ​ഡ്വ. എ​ബി കു​ര്യാ​ക്കോ​സി​നെ​യാ​ണ്. ബി​ജെ​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഗോ​പ​നാ​ണ് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി.

ഒ​രു മു​ന്ന​ണി​യോ​ടും പ്ര​ത്യേ​ക മ​മ​ത പു​ല​ർ​ത്തി​ല്ല എ​ന്ന​താ​ണ് ചെ​ങ്ങ​ന്നൂ​രു​കാ​രു​ടെ പ്ര​ത്യേ​ക​ത. അ​ഞ്ച് ത​വ​ണ തു​ട​ർ​ച്ച​യാ​യി കോ​ൺ​ഗ്ര​സ് പ്ര​തി​നി​ധി​യെ തെ​ര​ഞ്ഞെ​ടു​ത്ത ചെ​ങ്ങ​ന്നൂ​ർ ജ​ന​ത ക​ഴി​ഞ്ഞ ര​ണ്ട് ത​വ​ണ​യും സ​ജി ചെ​റി​യാ​ന് ഒ​പ്പം നി​ന്നു.

1957-ൽ ​ന​ട​ന്ന ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​തു സ്ഥാ​നാ​ർ​ഥി ആ​ർ. ശ​ങ്ക​ര​നാ​രാ​യ​ണ​ൻ ത​മ്പി​യാ​ണ് വി​ജ​യി​ച്ച​ത്. ഇ​ദ്ദേ​ഹം കേ​ര​ള നി​യ​മ​സ​ഭ​യു​ടെ ആ​ദ്യ സ്പീ​ക്ക​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 1960-ൽ ​ന​ട​ന്ന ര​ണ്ടാം തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​ലെ കെ. ​ആ​ർ. സ​ര​സ്വ​തി​യ​മ്മ യി​ലൂ​ടെ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പി​ടി​ച്ചു. തു​ട​ർ​ന്ന് 1965-ൽ ​സി​റ്റിം​ഗ് എം​എ​ൽ​എ സ​ര​സ്വ​തി​യ​മ്മ കേ​ര​ള കോ​ൺ​ഗ്ര​സി​ലേ​ക്ക് കൂ​ടു​മാ​റി ഇ​ട​ത് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച് മ​ണ്ഡ​ലം നി​ല​നി​ർ​ത്തി. 1967-ൽ ​പി.​ജി പു​രു​ഷോ​ത്ത​മ​ൻ​പി​ള്ള വ​ഴി എ​ൽ​ഡി​എ​ഫ് വി​ജ​യം ആ​വ​ർ​ത്തി​ച്ചു.

1977-ൽ ​കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം ന​ൽ​കി​യ മു​ന്ന​ണി​യി​ലെ എ​ൻ​ഡി​പി സ്ഥാ​നാ​ർ​ഥി എ​സ്. ത​ങ്ക​പ്പ​ൻ​പി​ള്ള മ​ണ്ഡ​ലം വ​ല​തു​പ​ക്ഷ​ത്താ​ക്കി. 1980-ൽ ​എ​ൻ​ഡി​പി​യി​ലേ​ക്ക് ചു​വ​ടു​മാ​റ്റി​യ കെ.​ആ​ർ. സ​ര​സ്വ​തി​യ​മ്മ കേ​ര​ള കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി തോ​മ​സ് കു​തി​ര​വ​ട്ട​ത്തെ തോ​ൽ​പ്പി​ച്ചു.

ര​ണ്ടു വ​ർ​ഷ​ത്തി​നു ശേ​ഷം ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ​ഡി​പി സ്ഥാ​നാ​ർ​ഥി​യാ​യ എ​സ്. രാ​മ​ച​ന്ദ്ര​ൻ​പി​ള്ള സി​പി​എം സ്ഥാ​നാ​ർ​ഥി​യാ​യ പി.​കെ . ന​മ്പ്യാ​രെ 3291 വോ​ട്ടു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി. 1987-ൽ ​ഇ​ട​തു​മു​ന്ന​ണി​യി​ലെ ക​ക്ഷി​യാ​യ കോ​ൺ​ഗ്ര​സ് -എ​സ് സ്ഥാ​നാ​ർ​ഥി മാ​മ​ൻ ഐ​പ്പ് റി​ക്കാ​ർ​ഡ് ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് വി​ജ​യി​ച്ച​ത്. 15,703 വോ​ട്ടു​ക​ൾ​ക്കാ​ണ് എ​ൻ​ഡി​പി സ്ഥാ​നാ​ർ​ഥി ആ​ർ. രാ​മ​ച​ന്ദ്ര​ൻ​നാ​യ​രെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

1991, 1996, 2001 തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി ശോ​ഭ​ന ജോ​ർ​ജ് വി​ജ​യി​ച്ചു. 2006, 2011 തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ കോ​ൺ​ഗ്ര​സി​ലെ പി.​സി. വി​ഷ്ണു​നാ​ഥാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​രി​ന്‍റെ ജ​ന​പ്ര​തി​നി​ധി. എ​ന്നാ​ൽ 2016 -ൽ ​സി​പി​എം സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന കെ.​കെ. രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ 7,893 വോ​ട്ടു​ക​ൾ​ക്ക് വി​ഷ്ണു​നാ​ഥി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി മ​ണ്ഡ​ലം ഇ​ട​തു പാ​ള​യ​ത്തി​ൽ എ​ത്തി​ച്ചു.

തു​ട​ർ​ന്ന് കെ.​കെ. രാ​മ​ച​ന്ദ്ര​ൻ നാ​യ​രു​ടെ മ​ര​ണ​ത്തെ തു​ട​ർ​ന്ന് 2018 മേ​യ് 28നു ​ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​പി​എ​മ്മി​ലെ സ​ജി ചെ​റി​യാ​ൻ 20,956 എ​ന്ന റി​ക്കാ​ർ​ഡ് ഭൂ​രി​പ​ക്ഷ​ത്തി​നു വി​ജ​യി​ച്ചു. 2021-ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ​ജി ചെ​റി​യാ​ൻ ഭൂ​രി​പ​ക്ഷം ഉ‍​യ​ർ​ത്തി ജ​യം ആ​വ​ർ​ത്തി​ച്ചു. ഭൂ​രി​പ​ക്ഷം 32,093.

Kerala

ഫോക്ലോർ അവാർഡുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരള ഫോക്‌ലോർ അക്കാദമിയുടെ 2024ലെ നാടൻകലാ പുരസ്കാരങ്ങൾ സാംസ്കാരികമന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു. ഏഴ് വിഭാഗങ്ങളിലായി 196 പുരസ്കാരങ്ങളാണ് സെക്രട്ടറിയറ്റിലെ പി.ആർ. ചേംബറിൽ നടന്ന വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചത്.

ഫെലോഷിപ്പിന് ഡോ. എം.പി. കൃഷ്ണൻ പണിക്കർ (തെയ്യം), കെ.പി. ചന്തുക്കുട്ടി നമ്പ്യാർ (കോൽക്കളി), കെ.എം. അനിരുദ്ധൻ (അർജ്ജുനനൃത്തം), ടി.പി. കുമാരൻ (മരക്കലപ്പാട്ട്), ഒ.വി. രത്നാകരൻ പണിക്കർ (പൂരക്കളി, മറത്തുകളി), കുണ്ടത്തിൽ ദാമേദരൻ (പൂരക്കളി), പുതുമന ഗോവിന്ദൻ നമ്പൂതിരി (തിടമ്പ്നൃത്തം), എ. രാജമ്മ അയ്യപ്പൻ (പൂപ്പടതുള്ളൽ), പി. കുട്ടികൃഷ്ണൻ (കണ്യാർകളി), ആർ. തുളസീധരൻ പിള്ള (കാക്കാരശ്ശിനാടകം), വി. തത്ത (തുയിലുണർത്തുപാട്ട്) എന്നിവർ അർഹരായി.

15,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് ഫെല്ലോഷിപ്പ്. ഗ്രന്ഥരചനയ്ക്ക് ഗോപി ബുധനൂരും (പുള്ളുവരും സർപ്പംപാട്ടും) വെള്ളനാട് രാമചന്ദ്രനും (വിൽപ്പാട്ട് ചരിത്രവും കഥകളും) ഡോക്യുമെന്‍ററിയ്ക്ക് ഡോ. പത്മനാഭൻ കാവുമ്പായും ഡോ. മഞ്ജു വി. മധുവും പുരസ്കാരങ്ങൾക്ക് അർഹരായി. 7,500 രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് ഇവർക്ക് ലഭിക്കുക. 35 പേർ ഗുരുപൂജ പുരസ്കാരത്തിനും 49 പേർ യുവപ്രതിഭ പുരസ്കാരത്തിനും 96 പേർ മറ്റ് അവാർഡുകൾക്കും ഒരാൾ എം.എ ഫോക്‌ലോർ അവാർഡിനും അർഹരായി.

നാടൻ കലകളെയും നാടോടി വിജ്ഞാനത്തെയും നിലനിർത്തുകയും പരിപോഷിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തിന്‍റെ ഭാഗമായാണ് കേരള ഫോക്ലോർ അക്കാദമി വിവിധ ഫെല്ലോഷിപ്പുകളും അവാർഡുകളും നൽകിവരുന്നത്. നാടൻ കലാരംഗത്തെ സമഗ്ര സംഭാവനയ് സാംസ്കാരിക വകുപ്പ് നൽകിവരുന്ന ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്ത്രി പത്രവും അടങ്ങുന്ന പി.കെ. കാളൻ പുരസ്കാരത്തിന് പുറമെയാണ് അക്കാദമി ഈ പുരസ്കാരങ്ങൾ സമർപ്പിക്കുന്നത്.

Movies

മ​ല​യാ​ള ച​ല​ച്ചി​ത്ര മേ​ഖ​ല​യി​ൽ വി​പ്ല​വ​ക​ര​മാ​യ മാ​റ്റം: സ​മ​ഗ്ര സം​സ്ഥാ​ന ച​ല​ച്ചി​ത്ര ന​യ​ത്തി​ന് മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​രം

കേ​ര​ള​ത്തി​ന്‍റെ ച​ല​ച്ചി​ത്ര മേ​ഖ​ല​യു​ടെ സ​മ​ഗ്ര​മാ​യ വ​ള​ർ​ച്ച​യും സു​താ​ര്യ​ത​യും ല​ക്ഷ്യ​മി​ട്ട് സാം​സ്‌​കാ​രി​ക വ​കു​പ്പ് ത​യ്യാ​റാ​ക്കി​യ കേ​ര​ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര ന​യ​ത്തി​ന് സം​സ്ഥാ​ന മ​ന്ത്രി​സ​ഭാ​യോ​ഗം അം​ഗീ​കാ​രം ന​ൽ​കി.

ച​ല​ച്ചി​ത്ര ലോ​ക​ത്തെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വ്യ​ക്തി​ക​ൾ, സം​ഘ​ട​ന​ക​ൾ, സാ​ങ്കേ​തി​ക പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രു​മാ​യി ന​ട​ത്തി​യ വി​പു​ല​മാ​യ ആ​ശ​യ​വി​നി​മ​യ​ത്തി​ന്‍റെ​യും സി​നി​മാ കോ​ൺ​ക്ലേ​വി​ൽ ഉ​യ​ർ​ന്നു​വ​ന്ന നി​ർ​ദ്ദേ​ശ​ങ്ങ​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഈ ​ന​യം രൂ​പീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ച​ല​ച്ചി​ത്ര മേ​ഖ​ല​യെ കൂ​ടു​ത​ൽ പ്രൊ​ഫ​ഷ​ണ​ലാ​ക്കു​ന്ന​തി​നും ക​ലാ​കാ​ര​ന്മാ​രു​ടെ​യും തൊ​ഴി​ലാ​ളി​ക​ളു​ടെ​യും അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നും സ​ഹാ​യ​ക​മാ​യ 92 പ്ര​ധാ​ന ശു​പാ​ർ​ശ​ക​ളും നി​ർ​ദ്ദേ​ശ​ങ്ങ​ളും അ​ട​ങ്ങു​ന്ന​താ​ണ് ഈ ​പു​തി​യ ന​യം.

സി​നി​മാ നി​ർ​മാ​ണം മു​ത​ൽ പ്ര​ദ​ർ​ശ​നം വ​രെ​യു​ള്ള എ​ല്ലാ ഘ​ട്ട​ങ്ങ​ളി​ലും കൂ​ടു​ത​ൽ തൊ​ഴി​ൽ സു​ര​ക്ഷ​യും ലിം​ഗ​നീ​തി​യും ഉ​റ​പ്പാ​ക്കാ​ൻ ല​ക്ഷ്യ​മി​ടു​ന്ന ഈ ​ന​യ​രൂ​പീ​ക​ര​ണ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്നും സ്വ​രൂ​പി​ച്ച ക്രി​യാ​ത്മ​ക​മാ​യ അ​ഭി​പ്രാ​യ​ങ്ങ​ൾ​ക്കും വ​ലി​യ പ്രാ​ധാ​ന്യം ന​ൽ​കി​യി​ട്ടു​ണ്ട്.

സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളി​ലു​മു​ള്ള വ്യ​ക്തി​ക​ളു​ടെ താ​ൽ​പ്പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ച്ചു​കൊ​ണ്ട് ന​ട​പ്പി​ലാ​ക്കു​ന്ന ഈ ​ന​യം കേ​ര​ള​ത്തി​ന്‍റെ സാം​സ്‌​കാ​രി​ക ച​രി​ത്ര​ത്തി​ലെ നി​ർ​ണാ​യ​ക​മാ​യ ഒ​രു ചു​വ​ടു​വെ​പ്പാ​യി​രി​ക്കു​മെ​ന്ന് സാം​സ്കാ​രി​ക വ​കു​പ്പ് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ പ​റ​ഞ്ഞു.

മ​ല​യാ​ള സി​നി​മാ വ്യ​വ​സാ​യ​ത്തെ ആ​ഗോ​ള നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്താ​നും സാ​ങ്കേ​തി​ക​മാ​യ മു​ന്നേ​റ്റ​ങ്ങ​ൾ​ക്കൊ​പ്പം സു​ര​ക്ഷി​ത​മാ​യ തൊ​ഴി​ൽ സാ​ഹ​ച​ര്യ​ങ്ങ​ൾ ഒ​രു​ക്കാ​നും ഈ ​പു​തി​യ ച​ല​ച്ചി​ത്ര ന​യം വ​ഴി​തെ​ളി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

ഒ​രു​മാ​തി​രി പ​ണി കാ​ണി​ക്ക​രു​ത്; മ​ന്ത്രി സ​ജി ചെ​റി​യാ​നെ വി​മ​ർ​ശി​ച്ച് എം.​എം.​മ​ണി

ഇ​ടു​ക്കി: മ​ന്ത്രി സ​ജി ചെ​റി​യാ​നെ​തി​രെ രൂ​ക്ഷ പ്ര​തി​ക​ര​ണ​വു​മാ​യി എം.​എം.​മ​ണി എം​എ​ല്‍​എ. ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നി​ർ​മി​ച്ച ചെ​ങ്കു​ളം മ​ൾ​ട്ടി സ്പീ​ഷ്യ​സ് മ​ത്സ്യ​വി​ത്ത് ഫാ​മി​ന്‍റെ ഉ​ദ്ഘാ​ട​ന വേ​ദി​യി​ലാ​ണ് മ​ണി രോ​ഷം പ​ര​സ്യ​മാ​യി പ്ര​ക​ടി​പ്പി​ച്ച​ത്.

മ​ന്ത്രി നേ​രി​ട്ടെ​ത്താ​തെ ഓ​ൺ​ലൈ​നാ​യി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​താ​ണ് മ​ണി​യെ ചൊ​ടി​പ്പി​ച്ച​ത്. മ​ന്ത്രി​യാ​യാ​ലും ഒ​രു​മാ​തി​രി പ​ണി കാ​ണി​ക്ക​രു​ത്. ഞ​ങ്ങ​ളെ​യൊ​ക്കെ എ​ന്തി​നാ​ണ് വെ​റു​തെ മെ​ന​ക്കെ​ടു​ത്തി​യ​തെ​ന്നും മ​ണി ചോ​ദി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്തി​രു​ന്ന് ഉ​ദ്ഘാ​ട​നം ന​ട​ത്തു​ന്ന​തി​നെ അ​ദ്ദേ​ഹം പ​രി​ഹ​സി​ക്കു​ക​യും ചെ​യ്തു.

ത​ന്‍റെ ഭാ​ഷ​യി​ൽ പ​ല​തും പ​റ​ഞ്ഞു​പോ​കു​മെ​ന്നും ഒ​രു പൊ​തു​പ​രി​പാ​ടി​യാ​യ​തി​നാ​ലാ​ണ് ക​ടു​പ്പി​ക്കാ​ത്ത​തെ​ന്നും മ​ണി കൂ​ട്ടി​ച്ചേ​ർ​ത്തു. മേ​ലാ​ൽ ത​ന്നെ ഇ​ത്ത​രം പ​രി​പാ​ടി​ക​ൾ​ക്ക് ക്ഷ​ണി​ക്ക​രു​തെ​ന്ന ക​ർ​ശ​ന താ​ക്കീ​തും അ​ദ്ദേ​ഹം ന​ൽ​കി.

എം.​എം. മ​ണി​യു​ടെ വി​മ​ർ​ശ​ന​ത്തെ കൈ​യ​ടി​ച്ചാ​ണ് സ​ദ​സ് സ്വീ​ക​രി​ച്ച​ത്. തുടർന്ന് അ​ഭി​വാ​ദ്യ പ്ര​സം​ഗം ന​ട​ത്തി​യ​താ​യി അ​റി​യി​ക്കു​ന്നു​വെ​ന്ന് വ്യ​ക്ത​മാ​ക്കി പ്ര​സം​ഗി​ക്കാ​തെ അ​ദ്ദേ​ഹം വേ​ദി​യും വി​ട്ടു.

Kerala

'സുധാകരൻ പാർട്ടിയെ ചതിച്ചു; അമ്പലപ്പുഴയിൽ സിപിഎമ്മിന് ഭീഷണിയല്ല': സജി ചെറിയാൻ

ആലപ്പുഴ: സിപിഎം വിട്ടെന്ന മുതിർന്ന നേതാവ് ജി. സുധാകരന്‍റെ പ്രഖ്യാപനത്തിനു പിന്നാലെ പ്രതികരണവുമായി മന്ത്രി സജി ചെറിയാൻ. പാർട്ടിയെ സുധാകരൻ ചതിച്ചെന്നും ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമാണ് ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ജി. സുധാകരനോട് തങ്ങൾ എന്ത് ദ്രോഹം ചെയ്തു. നാല് പ്രാവശ്യം എംഎൽഎ ആയി. രണ്ട് പ്രാവശ്യം മന്ത്രി ആയി. ഇത്രയും സ്ഥാനങ്ങൾ വഹിച്ച ഒരു രാഷ്ട്രീയ നേതാവ് എന്തിനാണ് ഇപ്പോൾ മത്സരിക്കാൻ തീരുമാനിച്ചതെന്ന് അറിയില്ല. തങ്ങളായി സുധാകരനെ പാർട്ടിയിൽ നിന്ന് പറഞ്ഞു വിട്ടിട്ടില്ല. ഒന്നുകൂടി മത്സരിക്കണം എന്ന് പറഞ്ഞ് അദ്ദേഹം പാർട്ടി വിട്ടുപോയാൽ അതിന് തങ്ങൾ എന്തുവേണമെന്നും സജി ചെറിയാൻ ചോദിച്ചു.

ജി. സുധാകരന് പാർട്ടിക്കെതിരെ ഒരക്ഷരം പറയാൻ അർഹതയില്ല. അമ്പലപ്പുഴയിൽ സുധാകരൻ ഒരു ഭീഷണിയും അല്ല. മത്സരിക്കണോ വേണ്ടയോ എന്നുള്ളത് ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനമാണ്. സുധാകരൻ ഉന്നയിച്ച രാഷ്ട്രീയ പ്രശ്നങ്ങൾ പരിശോധിക്കുമെന്നും സജി ചെറിയാൻ വ്യക്തമാക്കി.

Kerala

ജി. ​സു​ധാ​ക​ര​ന്‍റെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​മെ​ന്ന് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ

ആ​ല​പ്പു​ഴ: മു​തി​ർ​ന്ന നേ​താ​വ് ജി. ​സു​ധാ​ക​ര​ൻ ഉ​ന്ന​യി​ച്ച പ​രാ​തി​ക​ൾ പ​രി​ശോ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹ​ത്തി​നു​ണ്ടാ​യ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​മെ​ന്നും മ​ന്ത്രി സ​ജി ചെ​റി​യാ​ൻ. വി​ഷ​യ​ത്തി​ൽ മാ​ധ്യ​മ​ങ്ങ​ളു​ടെ ചോ​ദ്യ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സു​ധാ​ക​ര​നു​മാ​യി താ​ൻ നേ​ര​ത്തെ സം​സാ​രി​ച്ചി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്കാ​ൻ പാ​ർ​ട്ടി നേ​തൃ​ത്വ​മാ​ണ് ഇ​ട​പെ​ട​ൽ ന​ട​ത്തേ​ണ്ട​ത്. നേ​തൃ​ത്വം ഇ​ട​പെ​ട​ൽ ന​ട​ത്തു​ന്നു​ണ്ട്.

നേ​തൃ​ത്വ​ത്തി​ന്‍റെ ഇ​ട​പെ​ട​ലി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​വു​മാ​യ സി.​എ​സ്. സു​ജാ​ത അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ട്ടി​ലെ​ത്തി സം​സാ​രി​ച്ച​തെ​ന്നും സ​ജി ചെ​റി​യാ​ൻ വ്യ​ക്ത​മാ​ക്കി.

District News

കോ​ണ്‍​ഗ്ര​സ് കു​റ​ച്ചു​കാ​ലംകൂ​ടി ഭ​രി​ക്കാ​തി​രി​ക്കു​ന്ന​താ​ണ് ന​ല്ല​ത്: മന്ത്രി സ​ജി ചെ​റി​യാ​ന്‍

മാ​വേ​ലി​ക്ക​ര: കോ​ണ്‍​ഗ്ര​സ് കു​റ​ച്ചു കാ​ലംകൂ​ടി ഭ​രി​ക്കാ​തി​രി​ക്കു​ന്ന​താ​ണ് ന​ല്ല​തെ​ന്നു ത​നി​ക്കു തോ​ന്നു​ന്ന​തെ​ന്നും അ​ത് കോ​ണ്‍​ഗ്ര​സി​നോ​ടു​ള്ള വി​രോ​ധംകൊ​ണ്ട​ല്ലെ​ന്നും മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ പ​റ​ഞ്ഞു. ക​ല്ലു​മ​ല റെ​യിൽവേ മേ​ല്‍​പ്പാ​ലം നി​ര്‍​മാ​ണോദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച ശേ​ഷം പ്രസംഗി ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

1957ന് ​ശേ​ഷം ഭ​ര​ണ സ്ഥി​ര​ത കേ​ര​ള​ത്തി​ന് ഇ​ല്ലാ​യി​രു​ന്നു. ദീ​ര്‍​ഘ​വീ​ക്ഷ​ണ​ത്തോ​ടെ​യു​ള്ള പ​ദ്ധ​തി​ക​ള്‍ സ​മ​യ ബ​ന്ധി​ത​മാ​യി ന​ട​പ്പാ​കാ​തെ വ​ന്ന​തി​നാ​ലാ​ണ് കേ​ര​ളം വി​ക​സ​ന​ത്തി​ന്‍റെ കാ​ര്യ​ത്തി​ല്‍ പി​ന്നാ​ക്കം പോ​യ​ത്. ആ​യ​തി​നാ​ല്‍ത്ത​ന്നെ ഭ​ര​ണത്തു​ട​ര്‍​ച്ച വി​ക​സ​ന​ത്തി​ന് പ്ര​ധാ​ന​മാ​ണ്. ക്ഷേ​മപെ​ന്‍​ഷ​ന്‍ ഇ​ന്ന് 600ല്‍ ​നി​ന്ന് 2000 ആ​യി. അ​ത് 3000 ആ​കും അ​തി​ല​ധി​ക​മാ​കും.

സ്റ്റാ​ര്‍​ട്ടിം​ഗ് ട്ര​ബി​ളു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു. ഇ​പ്പോ​ള്‍ അ​ത് ഇ​ല്ല. പ​ണ​മി​ല്ലാ​യെ​ന്ന പ്ര​ശ്‌​നം ഇ​പ്പോള്‍ ഇ​ല്ല. അ​ടു​ത്ത 25 വ​ര്‍​ഷ​ത്തേ​ക്കു​ള്ള കാ​ര്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ ചെ​യ്യാ​ന്‍ പോ​കു​ന്ന​ത്. ഭ​ര​ണത്തുട​ര്‍​ച്ച​യു​ടെ ഭാ​ഗ​മാ​യി ക​ട​ന്നുക​യ​റാ​ന്‍ സാ​ധി​ക്കാ​ത്ത ഒ​ട്ടേ​റെ മേ​ഖ​ല​ക​ളി​ല്‍ ക​ട​ന്നുക​യ​റാ​ന്‍ സാ​ധി​ച്ചു. ഭ​ര​ണ​ത്തക്കു​റി​ച്ചും മ​ന്ത്രി​മാ​രെക്കുറി​ച്ചും മോ​ശം അ​ഭി​പ്രാ​യ​ങ്ങ​ളൊ​ന്നു​മി​ല്ല. മേ​ല്‍​പ്പാ​ലംത​ന്നെ എ​ത്ര​യോ ഗ​വ​ണ്‍​മെ​ന്‍റു​ക​ള്‍ വ​ന്നി​ട്ടും ന​ട​ക്കാ​ത്ത കാ​ര്യ​മാ​യി​രു​ന്നി​ല്ലേ​യെ​ന്നും മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍‍ പ​റ​ഞ്ഞു.

Kerala

ജി.​സു​ധാ​ക​ര​ന്‍റെ തു​റ​ന്നു​പ​റ​ച്ചി​ൽ; പ്ര​തി​ക​രി​ക്കാ​തെ സ​ജി ചെ​റി​യാ​ൻ

ആ​ല​പ്പു​ഴ: മു​തി​ർ​ന്ന സി​പി​എം നേ​താ​വ് ജി. ​സു​ധാ​ക​ര​ൻ പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​നെ​തി​രേ ന​ട​ത്തി​യ പ​ര​സ്യ വി​മ​ർ​ശ​ന​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കാ​തെ മ​ന്ത്രി സ​ജി ചെ​റി​യാ​ൻ. പാ​ർ​ട്ടി അം​ഗ​ത്വം പു​തു​ക്കി​ല്ലെ​ന്ന സു​ധാ​ക​ര​ന്‍റെ നി​ല​പാ​ടി​നെ​ക്കു​റി​ച്ച് ത​നി​ക്ക് അ​റി​യി​ല്ലെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഫേ​സ്ബു​ക്ക് കു​റി​പ്പ് താ​ൻ ക​ണ്ടി​ല്ലെ​ന്നും സ​ജി ചെ​റി​യാ​ൻ പ​റ​ഞ്ഞു.

വി​ഷ​യ​ത്തി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ആ​വ​ർ​ത്തി​ച്ച് ചോ​ദ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചെ​ങ്കി​ലും ആ​രെ​ങ്കി​ലും കു​റി​പ്പ് ത​നി​ക്ക് അ​യ​ച്ചു​ത​രൂ എ​ന്നാ​യി​രു​ന്നു മ​ന്ത്രി​യു​ടെ മ​റു​പ​ടി.

63 വ​ർ​ഷ​ത്തെ പാ​ർ​ട്ടി പാ​ര​മ്പ​ര്യ​മു​ള്ള ത​ന്നെ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ ക​ളി​യാ​ക്കി​യെ​ന്ന​ത് അ​ട​ക്ക​മു​ള്ള ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച​താ​ണ് സു​ധാ​ക​ര​ൻ സി​പി​എ​മ്മി​നെ​തി​രേ പ​ര​സ്യ​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

പാ​ർ​ട്ടി​യു​ടെ സ്ഥാ​നാ​ർ​ഥി പ​ട്ടി​ക നി​ശ്ച​യി​ക്കാ​ൻ ഇ​ന്ന് ഉ​ച്ച​യ്ക്ക് ശേ​ഷം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗം ചേ​രാ​നി​രി​ക്കേ സു​ധാ​ക​ര​ന്‍റെ പ​ര​സ്യ നി​ല​പാ​ട് വ​ലി​യ വെ​ല്ലു​വി​ളി​യാ​ണ് സി​പി​എ​മ്മി​ന് സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്. ഉ​ച്ച​ക​ഴി​ഞ്ഞ് ചേ​രു​ന്ന സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റി​ൽ സു​ധാ​ക​ര​ന്‍റെ പ​ര​സ്യ പ്ര​തി​ക​ര​ണ​വും ച​ർ​ച്ച ചെ​യ്തേ​ക്കും.

Kerala

ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ പ്ര​സം​ഗം: സ​ജി ചെ​റി​യാ​ന് ആ​ശ്വാ​സം; തെ​ളി​വി​ല്ലെ​ന്ന് ക്രൈം ​ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി സ​ജി ചെ​റി​യാ​ൻ ന​ട​ത്തി​യ വി​വാ​ദ​മാ​യ മ​ല്ല​പ്പ​ള്ളി പ്ര​സം​ഗ​ത്തി​ൽ ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​മാ​യി ഒ​ന്നു​മി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി ക്രൈം ​ബ്രാ​ഞ്ച് കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കി. ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​ത്തു​ട​ർ​ന്ന് ന​ട​ത്തി​യ പു​ന​ര​ന്വേ​ഷ​ണ​ത്തി​ന് ഒ​ടു​വി​ലാ​ണ് മ​ന്ത്രി​ക്ക് ക്ലീ​ൻ ചി​റ്റ് ന​ൽ​കി​ക്കൊ​ണ്ടു​ള്ള റി​പ്പോ​ർ​ട്ട് ക്രൈം ​ബ്രാ​ഞ്ച് സ​മ​ർ​പ്പി​ച്ച​ത്.

സ​ജി ചെ​റി​യാ​ൻ ഭ​ര​ണ​ഘ​ട​ന​യെ ആ​ക്ഷേ​പി​ച്ചി​ട്ടി​ല്ലെ​ന്നും ഭ​ര​ണ​കൂ​ട വ്യ​വ​സ്ഥ​യെ വി​മ​ർ​ശി​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നു​മാ​ണ് ക്രൈം ​ബ്രാ​ഞ്ചി​ന്‍റെ ക​ണ്ടെ​ത്ത​ൽ. പ്ര​സം​ഗ​ത്തി​ൽ ഭ​ര​ണ​ഘ​ട​ന​യെ അ​വ​ഹേ​ളി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള വാ​ക്കു​ക​ൾ ഉ​പ​യോ​ഗി​ച്ച​തി​ന് തെ​ളി​വി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

നേ​ര​ത്തെ ലോ​ക്ക​ൽ പോ​ലീ​സ് ന​ൽ​കി​യ സ​മാ​ന​മാ​യ ക്ലീ​ൻ ചി​റ്റ് റി​പ്പോ​ർ​ട്ട് ഹൈ​ക്കോ​ട​തി ത​ള്ളി​യി​രു​ന്നു. അ​ന്വേ​ഷ​ണം തൃ​പ്തി​ക​ര​മ​ല്ലെ​ന്ന് നി​രീ​ക്ഷി​ച്ച കോ​ട​തി, സ​ത്യ​സ​ന്ധ​നാ​യ ഉ​ദ്യോ​ഗ​സ്ഥ​നെ​ക്കൊ​ണ്ട് ക്രൈം ​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു. ഹൈ​ക്കോ​ട​തി നി​ർ​ദ്ദേ​ശ​പ്ര​കാ​രം ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ക​ൾ ഉ​ൾ​പ്പെടെ പൂ​ർ​ത്തി​യാ​ക്കി​യാ​ണ് പു​തി​യ റി​പ്പോ​ർ​ട്ട് ത​യ്യാ​റാ​ക്കി​യ​ത്. റി​പ്പോ​ർ​ട്ട് തി​രു​വ​ല്ല മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ലാ​ണ് സ​മ​ർ​പ്പി​ച്ച​ത്.

തു​ട​ര​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് അ​നു​കൂ​ല​മാ​യ​തോ​ടെ സ​ജി ചെ​റി​യാ​ന് മ​ന്ത്രി​സ്ഥാ​ന​ത്ത് തു​ട​രു​ന്ന​തി​ന് ത​ട​സങ്ങ​ളി​ല്ലാ​താ​കും. മ​ല്ല​പ്പ​ള്ളി​യി​ൽ സിപി​എം ഏ​രി​യ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ 'ഭ​ര​ണ​ഘ​ട​ന​യെ കു​ന്തം, കു​ട​ച​ക്രം' എ​ന്നി​ങ്ങ​നെ വി​ശേ​ഷി​പ്പി​ച്ചു എ​ന്ന​താ​യി​രു​ന്നു മ​ന്ത്രി​ക്കെ​തി​രെ​യു​ള്ള പ​രാ​തി. ഈ ​സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് അ​ദ്ദേ​ഹ​ത്തി​ന് നേ​ര​ത്തെ മ​ന്ത്രി​സ്ഥാ​നം രാ​ജി​വെ​ക്കേ​ണ്ടി വ​ന്നി​രു​ന്നു.

 

Kerala

'ആരോ​ഗ്യമന്ത്രിയെ ബോധപൂർവം വേട്ടയാടുന്നു; പാർട്ടി പ്രതിരോധിക്കും': സജി ചെറിയാൻ

പത്തനംതിട്ട: ആരോ​ഗ്യമന്ത്രി വീണ ജോർജിനെ ബോധപൂർവം വേട്ടയാടുകയാണെന്ന് മന്ത്രി സജി ചെറിയാൻ. വീണാ ജോർജ് ചെയ്ത ക്രിയാത്മക പ്രവർത്തനങ്ങൾ പരിശോധിച്ചു നോക്കൂ എന്നും വിഷയങ്ങളിൽ നടപടി സ്വീകരിച്ച ആളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആരോഗ്യ മേഖലയിലേത് ഒറ്റപ്പെട്ട സംഭവങ്ങളാണ്. പല മേഖലയിൽ പ്രശ്നങ്ങളുണ്ടാകും. അതിൽ മന്ത്രി ഉത്തരവാദിത്വം പറയേണ്ട കാര്യങ്ങളിൽ പ്രതികരിക്കും, നടപടി സ്വീകരിക്കും. ഇത്തരം പ്രശ്നങ്ങൾ ഇന്നലെ നടന്നിട്ടുണ്ട്, ഇന്നും നടക്കുന്നു, ഒരുപക്ഷേ നാളെയും നടക്കാം. ഇതിൽ നടപടി സ്വീകരിക്കുക എന്നാണ് പ്രധാനമെന്നും സജി ചെറിയാൻ പറഞ്ഞു.

വേട്ടയാടലുകളെ പാർട്ടി പ്രതിരോധിക്കും. റീത്ത് വെച്ചുള്ള പ്രതിഷേധം വളരെ മോശം രീതിയാണ്. യൂത്ത് കോൺഗ്രസിന്‍റെ പ്രതിഷേധത്തിന് കോൺഗ്രസ് പിന്തുണ നൽകുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

 

Kerala

പ്രേം​കു​മാ​റി​നെ മാ​റ്റി​യ​ത് സ്വാ​ഭാവി​ക ന​ട​പ​ടി​ക്ര​മം; മ​ന്ത്രി സ​ജി ചെ​റി​യാ​ൻ

തി​രു​വ​ന​ന്ത​പു​രം: ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്ത് നി​ന്ന് പ്രേം​കു​മാ​റി​നെ മാ​റ്റി​യ​ത് സ്വാ​ഭാ​വി​ക ന​ട​പ​ടി​ക്ര​മ​മെ​ന്ന് സാം​സ്കാ​രി​ക മ​ന്ത്രി സ​ജി ചെ​റി​യാ​ൻ.

ഭ​ര​ണ​സ​മി​തി​യു​ടെ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​യ​തി​നാ​ലാ​ണ് പു​തി​യ സ​മി​തി​യെ നി​യോ​ഗി​ച്ച​ത്. പ്രേം​കു​മാ​റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മി​ക​ച്ച​താ​ണെ​ന്നും സ​ജി ചെ​റി​യാ​ൻ പ്ര​തി​ക​രി​ച്ചു. ഒ​രു സ​മി​തി​ക്ക് പ​ക​രം മ​റ്റൊ​രു സ​മി​തി വ​രു​ന്ന​ത് ഭ​ര​ണ​പ​ര​മാ​യ പ്ര​ക്രി​യ​യാ​ണ്.

പ​ദ​വി ഒ​ഴി​യു​ന്ന​ത് സം​ബ​ന്ധി​ച്ച് ആ​ശ​യ​വി​നി​മ​യ​ത്തി​ൽ വീ​ഴ്ച​യു​ണ്ടെ​ങ്കി​ൽ പ​രി​ശോ​ധി​ക്കും. പ്രേം​കു​മാ​റി​ന് വി​ഷ​മം ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ൽ സം​സാ​രി​ച്ച് പ​രി​ഹ​രി​ക്കാ​ൻ മു​ൻ​കൈ എ​ടു​ക്കും. പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ബ​ഹു​മാ​ന​ത്തോ​ടെ കാ​ണു​ന്നു​വെ​ന്നും മ​ന്ത്രി പ്ര​തി​ക​രി​ച്ചു.

ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്ത് നി​ന്ന് ത​ന്നെ പ​റ​ഞ്ഞു വി​ട്ട​തി​ൽ പ്രേം​കു​മാ​ർ പ​ര​സ്യ​മാ​യി അ​തൃ​പ്തി അ​റി​യി​ച്ചി​രു​ന്നു. പി​ന്നാ​ലെ​യാ​ണ് മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം.

Kerala

കേ​സെ​ടു​ത്താ​ൽ പേ​ടി​ക്കി​ല്ല; മ​ന്ത്രി സ​ജി ചെ​റി​യാ​നെ ക​ട​ന്നാ​ക്ര​മി​ച്ച് ബി​നു ചു​ള്ളി​യി​ൽ

പാ​ല​ക്കാ​ട്: മ​ന്ത്രി സ​ജി ചെ​റി​യാ​നെ​തി​രെ ക‌​ടു​ത്ത വി​മ​ർ​ശ​ന​വു​മാ​യി യൂ​ത്ത് കോ​ൺ​ഗ്ര​സ് വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ബി​നു ചു​ള്ളി​യി​ൽ. ക​ഴി​ഞ്ഞ ദി​വ​സം മ​ന്ത്രി​യെ വി​മ​ർ​ശി​ച്ച​തി​ന്‍റെ പേ​രി​ൽ ബി​നു ചു​ള്ളി​യി​ലി​നെ​തി​രെ കേ​സെ​ടു​ത്തി​രു​ന്നു.

ല​ഹ​രി കേ​സി​ൽ ഉ​ൾ​പ്പെ​ട്ട​വ​രെ മ​ന്ത്രി സം​ര​ക്ഷി​ക്കു​ന്നു​ണ്ട്. വ്യ​ക്ത​മാ​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മ​ന്ത്രി​ക്കെ​തി​രെ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്. കേ​സെ​ടു​ത്താ​ൽ താ​ൻ പേ​ടി​ക്കി​ല്ല. പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളി​ൽ ഉ​റ​ച്ച് നി​ൽ​ക്കു​ന്നു. ത​നി​ക്കെ​തി​രെ ക​ലാ​പ ആ​ഹ്വാ​ന​ത്തി​നാ​ണ് കേ​സ് എ​ടു​ത്ത​ത്.

സ​മൂ​ഹ​ത്തി​ൽ ക​ലാ​പം ഉ​ണ്ടാ​ക്കു​ന്ന വി​ധം വ​ർ​ഗീ​യ പ്ര​സ്താ​വ​ന ന​ട​ത്തി​യ മ​ന്ത്രി സ​ജി ചെ​റി​യാ​ന് എ​തി​രെ താ​ൻ കൊ​ടു​ത്ത പ​രാ​തി​യി​ൽ ഇ​തു​വ​രെ പോ​ലീ​സ് കേ​സ് എ​ടു​ത്തി​ട്ടി​ല്ല. സ​ജി ചെ​റി​യാ​ൻ, എ.​കെ. ബാ​ല​ൻ തു​ട​ങ്ങി​യ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്കാ​ൻ പോ​ലീ​സ് ത​യാ​റ​ല്ലെ​ന്നും ബി​നു പ​റ​ഞ്ഞു.

Kerala

മ​ന്ത്രി സ​ജി ചെ​റി​യാ​നെ​തി​രെ​യു​ള്ള ആ​രോ​പ​ണം; ബി​നു ചു​ള്ളി​യി​ലി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു

ആ​ല​പ്പു​ഴ: മ​ന്ത്രി സ​ജി ചെ​റി​യാ​നെ​തി​രെ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച യൂ​ത്ത് കോ​ണ്‍​ഗ്ര​സ് വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ബി​നു ചു​ള്ളി​യി​ലി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ല​ഹ​രി​ക്ക​ട​ത്ത് കേ​സി​ലെ ആ​രോ​പ​ണ വി​ധേ​യ​ന്‍റെ കാ​ര്‍ സ​ജി ചെ​റി​യാ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് ഉ​പ​യോ​ഗി​ച്ചു​വെ​ന്ന് ബി​നു പ​റ​ഞ്ഞി​രു​ന്നു.

ഇ​തി​നെ​തി​രെ​യാ​ണ് സ​ജി ചെ​റി​യാ​ൻ ചെ​ങ്ങ​ന്നൂ​ര്‍ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. ക​രു​നാ​ഗ​പ്പ​ള്ളി ല​ഹ​രി​ക്ക​ട​ത്ത് കേ​സി​ല്‍ സി​പി​എം പു​റ​ത്താ​ക്കി​യ ഷാ​ന​വാ​സി​നെ മ​ന്ത്രി സം​ര​ക്ഷി​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി​ക്കും ല​ഹ​രി​ക്ക​ട​ത്ത് കേ​സി​ല്‍ പ​ങ്കു​ണ്ടെ​ന്നും ബി​നു പ​റ​ഞ്ഞി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം ആ​ല​പ്പു​ഴ​യി​ല്‍ ന​ട​ത്തിയ യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ പ​രി​പാ​ടി​ക്കി​ടെ​യാ​ണ് ബി​നു സ​ജി ചെ​റി​യാ​നെ​തി​രെ ഗു​രു​ത​ര​മാ​യ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്.

 

Kerala

ബിനു ചുള്ളിയിലിനെതിരെ പരാതി നല്‍കി മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്‍റ് ബിനു ചുള്ളിയിലിനെതിരെ ചെങ്ങന്നൂര്‍ പോലീസില്‍ പരാതി നൽകി മന്ത്രി സജി ചെറിയാൻ. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചത് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്.

ആലപ്പുഴയില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് യോഗത്തിലാണ് ബിനു ആരോപണം ഉന്നയിച്ചത്. ഇതിനെ തുടര്‍ന്ന് മന്ത്രി നല്‍കിയ പരാതിയില്‍ പോലീസ് നിയമ നടപടികള്‍ ആരംഭിച്ചു.

തനിക്കെതിരെ ബിനു നടത്തിയത് അടിസ്ഥാന രഹിതമായ ആരോപണങ്ങളെന്ന് സജി ചെറിയാന്‍ പറഞ്ഞു. വിദ്വേഷം പടര്‍ത്തുന്ന പ്രസംഗത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

ആലപ്പുഴയിലെ സിപിഎം നേതാവിനെതിരെ ഉയര്‍ന്ന ലഹരി കടത്ത് ആരോപണത്തിലായിരുന്നു ബിനുവിന്‍റെ പരാമര്‍ശം. ലഹരിക്കടത്തില്‍ സജി ചെറിയാനും പങ്കുണ്ടെന്നാണ് ബിനു ചുള്ളിയില്‍ ആരോപിച്ചത്.

Kerala

സജി ചെറിയാന്‍റെ ഉറപ്പ് ബജറ്റില്‍ ഇല്ല; ഇടഞ്ഞ് പ്രൊഡ്യൂസേഴ്‌സ് അസോ.

കൊച്ചി: മലയാള സിനിമയുടെ ആവശ്യങ്ങള്‍ സംസ്ഥാന ബജറ്റില്‍ പരിഗണിക്കാത്തതിൽ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനു പ്രതിഷേധം. ഇരട്ട നികുതി ഒഴിവാക്കാല്‍ അടക്കമുള്ള കാര്യങ്ങളാണ് അസോസിയേഷന്‍ ആവശ്യപ്പെട്ടത്. ജനുവരി 21ന് നടത്തിയ സൂചന പണിമുടക്കിനെ തുടര്‍ന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ചര്‍ച്ചയ്ക്കു വിളിക്കുകയും കാര്യങ്ങള്‍ പരിഗണിക്കാമെന്നു പറയുകയും ചെയ്തിരുന്നു. ബജറ്റില്‍ ഉള്‍പ്പെടുത്താമെന്നു പറഞ്ഞെങ്കിലും പ്രഖ്യാപനങ്ങള്‍ ഉണ്ടാവത്തതില്‍ കടുത്ത പ്രതിഷേധത്തിലാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍.

വാക്ക് പാലിച്ചില്ല

21ന് മലയാള സിനിമ സൂചന പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. മന്ത്രി സജി ചെറിയാന്‍ ഞങ്ങളെ ചര്‍ച്ചയ്ക്ക് വിളിക്കുകയും കാര്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്നു ഉറപ്പു നൽകുകയും ചെയ്തു. ഇതുകൊണ്ടാണ് ഞങ്ങള്‍ സമരം പിന്‍വലിച്ചത്. വിനോദ നികുതിയായി ഈടാക്കുന്നത് ഇരട്ടി നികുതിയാണ്. അത് എടുത്തു കളയണമെന്നായിരുന്നു ഞങ്ങളുടെ ഡിമാൻഡ്. ഈ കാര്യം മുഖ്യമന്ത്രിയെയും ധനമന്ത്രിയെയും ധരിപ്പിക്കാമെന്നും വേണ്ട ഇളവുകള്‍ നല്‍കാമെന്നും മന്ത്രി ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍, ഇന്നത്തെ ബജറ്റില്‍ ആ ഉറപ്പു കാണാനില്ല - പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍റെ പ്രസിഡന്‍റും തങ്ങളും ധനകാര്യമന്ത്രിയെ പോയി കാണുകയും കേരള ഫിലിം ചേംബറില്‍നിന്നു കത്തു കൊടുക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ, ബജറ്റില്‍ സിനിമ വ്യവസായത്തെ സംബന്ധിച്ചു കാതലായ ഒരു സഹായവും ഉണ്ടായിട്ടില്ല. ഇരട്ട നികുതി പിടിച്ചുപറിയാണ്. കഴിഞ്ഞ ഒൻപതു വര്‍ഷമായി ഇടതുപക്ഷ സര്‍ക്കാരിനോട് ഇരട്ട നികുതി ഒഴിവാക്കണമെന്ന് ആവശ്യപ്പെടുന്നു. ഈ ബജറ്റിലും അതില്‍ പ്രഖ്യാപനങ്ങളൊന്നുമില്ല.

നികുതിയോടു നികുതി

ഇന്ത്യയില്‍ ഒരു പ്രോഡക്ടിനും ഇല്ലാത്ത നികുതിയാണ് മലയാള സിനിമയ്ക്ക് ഇടാക്കുന്നത്. ഏകദേശം 47 ശതമാനം ടാക്‌സ് നല്‍കണം. സിനിമ നിര്‍മിക്കാന്‍ ഒരു കോടി രൂപയുമായി ഒരു നിര്‍മാതാവ് ഇറങ്ങിയാല്‍ അപ്പോള്‍തന്നെ 18 ലക്ഷം രൂപ ജിഎസ്ടിക്കായി സംഘടിപ്പിക്കണം. തിയേറ്ററില്‍ നാലു കോടി രൂപ നേടിയാല്‍ മാത്രമേ ഈ ഒരു കോടി 18 ലക്ഷം രൂപ തിരിച്ചു കിട്ടുകയുള്ളു. സിനിമ ടിക്കറ്റിനും 18 ശതമാനം ജിഎസ്ടി വാങ്ങും. അതിന്‍റെ കൂടെ 8.5 ശതമാനം അഡീഷണല്‍. പിന്നെ ക്ഷേമനിധി, കെഎസ്എഫ്ഡിസി, ചലച്ചത്ര അക്കാദമി എന്നിങ്ങനെയുള്ള വിഹിതങ്ങള്‍ എല്ലാം കൂട്ടി മൂന്നു ശതമാനം വേറെയും. മറ്റൊരു പ്രോഡക്ടിനും ഇത്രയും നികുതിയില്ല - അസോസിയേഷന്‍ ചൂണ്ടിക്കാട്ടി.

Kerala

​സജി ചെറിയാന്‍റെ പ്രസ്താവന: ഖേദപ്രകടനത്തിൽ ഒതുക്കാനാകില്ലെന്ന് കൊടിക്കുന്നിൽ സുരേഷ്

​ചെ​ങ്ങ​ന്നൂ​ർ: മ​ന്ത്രി സ​ജി ചെ​റി​യാ​ൻ ന​ട​ത്തി​യ വി​വാ​ദ പ്ര​സ്താ​വ​ന​ക​ൾ കേ​ര​ള​ത്തി​ന്‍റെ മ​തേ​ത​ര പാ​ര​മ്പ​ര്യ​ത്തെ​യും ഭ​ര​ണ​ഘ​ട​നാ മൂ​ല്യ​ങ്ങ​ളെ​യും അ​വ​ഹേ​ളി​ക്കു​ന്ന​താ​ണെ​ന്നും, കേ​വ​ലം ഖേ​ദ​പ്ര​ക​ട​ന​ത്തി​ലൂ​ടെ ഈ ​വി​ഷ​യം അ​വ​സാ​നി​പ്പി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി. ഒ​രു ഭ​ര​ണ​ഘ​ട​നാ പ​ദ​വി​യി​ൽ ഇ​രി​ക്കു​ന്ന മ​ന്ത്രി​യി​ൽ നി​ന്ന് ഉ​ണ്ടാ​യ ഇ​ത്ത​രം പ​രാ​മ​ർ​ശ​ങ്ങ​ൾ അ​തീ​വ ഉ​ത്ത​ര​വാ​ദി​ത്വ​ര​ഹി​ത​മാ​ണ്.

തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ങ്ങ​ളെ മ​താ​ടി​സ്ഥാ​ന​ത്തി​ൽ വ്യാ​ഖ്യാ​നി​ക്കു​ന്ന​ത് കേ​ര​ളം ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന സ​ഹ​വ​ർ​ത്തി​ത്വ​ത്തെ​യും മ​തേ​ത​ര​ത്വ​ത്തെ​യും ത​ക​ർ​ക്കാ​നു​ള്ള ശ്ര​മ​മാ​ണ്.

ഇ​ത് ജ​ന​ങ്ങ​ളെ ത​മ്മി​ൽ അ​ക​റ്റാ​ൻ മാ​ത്ര​മേ ഉ​പ​ക​രി​ക്കൂ. ഭ​ര​ണ​ഘ​ട​ന​യോ​ടും ജ​നാ​ധി​പ​ത്യ​ത്തോ​ടും പ്ര​തി​ബ​ദ്ധ​ത പു​ല​ർ​ത്തേ​ണ്ട മ​ന്ത്രി​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ ഈ ​വീ​ഴ്ച​യ്ക്ക് കൃ​ത്യ​മാ​യ ഉ​ത്ത​ര​വാ​ദി​ത്വം നി​ശ്ച​യി​ക്ക​പ്പെ​ട​ണ​മെ​ന്നും സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ട് എ​ന്താ​ണെ​ന്ന് പൊ​തു​സ​മൂ​ഹ​ത്തി​ന് വ്യ​ക്ത​മാ​ക്കേ​ണ്ട​തു​ണ്ട​ന്നും വാ​ക്കു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽ പു​ല​ർ​ത്തേ​ണ്ട സൂ​ക്ഷ്മ​ത ലം​ഘി​ക്ക​പ്പെ​ട്ടു​വെ​ന്നും, ഇ​തു സ​ർ​ക്കാ​രി​ന്‍റെ വി​ശ്വാ​സ്യ​ത​യെ ത​ന്നെ ബാ​ധി​ക്കു​ന്ന​താ​ണെ​ന്നും എം​പി പ​റ​ഞ്ഞു.

​വി​ഷ​യ​ത്തി​ന്‍റെ ഗൗ​ര​വം ഉ​ൾ​ക്കൊ​ണ്ട് മു​ഖ്യ​മ​ന്ത്രി ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് ആ​വ​ശ്യ​പ്പെ​ട്ടു. കേ​ര​ള​ത്തെ മ​താ​ടി​സ്ഥാ​ന​ത്തി​ൽ വി​ഭ​ജി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ഇ​ത്ത​രം നി​ല​പാ​ടു​ക​ൾ​ക്കെ​തി​രേ കോ​ൺ​ഗ്ര​സ് ശ​ക്ത​മാ​യ രാ​ഷ്ട്രീ​യ പോ​രാ​ട്ടം തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

സ​ജി ചെ​റി​യാ​നെ ച​ങ്ങ​ല​യ്ക്കി​ട​ണം; ചെ​ങ്ങ​ന്നൂ​രി​ൽ യൂ​ത്ത്കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം

പ​ത്ത​നം​തി​ട്ട: സാം​സ്‌​കാ​രി​ക വ​കു​പ്പ് മ​ന്ത്രി സ​ജി ചെ​റി​യാ​നെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി യൂ​ത്ത് കോ​ണ്‍​ഗ്ര​സ്. ചെ​ങ്ങ​ന്നൂ​രി​ലെ മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന് അ​ടു​ത്താ​ണ് പ്ര​തി​ഷേ​ധം.

പോ​ലീ​സ് ബാ​രി​ക്കേ​ഡ് ഉ​പ​യോ​ഗി​ച്ച് പ്ര​വ​ര്‍​ത്ത​ക​രെ ത​ട​ഞ്ഞു. ഭ​ര​ണ​ഘ​ട​ന​യോ​ട് മ​ന്ത്രി നീ​തി​പു​ല​ര്‍​ത്ത​ണ​മെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഒ.​ജെ. ജ​നീ​ഷ് പ​റ​ഞ്ഞു.

ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ മ​ന്ത്രി സ​ജി ചെ​റി​യാ​ന് ചി​കി​ത്സ കൊ​ടു​ത്താ​ല്‍ മ​തി​യാ​യി​രു​ന്നു​വെ​ന്നും ഇ​പ്പോ​ള്‍ ച​ങ്ങ​ല​യ്ക്ക് ഇ​ട​ണ​മെ​ന്നും ജ​നീ​ഷ് പ​റ​ഞ്ഞു.

മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ മാ​പ്പ് പ​റ​ഞ്ഞ​തു​കൊ​ണ്ട് കാ​ര്യ​മി​ല്ല. രാ​ജി​വ​ച്ച് പു​റ​ത്തു പോ​ക​ണം. മ​ല​ബാ​റി​ല്‍ നി​ന്ന​ല്ലേ ഇ​എം​എ​സ് ക​ട​ന്നു​വ​ന്ന​ത്. സ​ജി ചെ​റി​യാ​ന്‍റെ പ്ര​സ്താ​വ​ന പാ​ലോ​ളി മു​ഹ​മ്മ​ദ് കു​ട്ടി അം​ഗീ​ക​രി​ക്കു​ന്നു​ണ്ടോ. സ​ജി ചെ​റി​യാ​ന് ആ​ളു​ക​ളെ എ​ല്ലാം ഒ​ന്നാ​യി കാ​ണാ​നു​ള്ള മ​ന​സി​ല്ല. മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ ചെ​ങ്ങ​ന്നൂ​രി​ന് അ​പ​മാ​ന​മാ​ണ്. മ​ന്ത്രി​യെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് തെ​രു​വി​ല്‍ നേ​രി​ടും', ജ​നീ​ഷ് പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ല​പ്പു​റ​ത്ത് സി​പി​എ​മ്മി​ന് വ​ലി​യ പ​രാ​ജ​യ​മാ​ണ് ഉ​ണ്ടാ​യ​ത്. തൂ​ത്തെ​റി​യു​ന്ന ജ​ന​ത്തെ സി​പി​എം വ​ര്‍​ഗീ​യ​മാ​യി ചി​ത്രീ​ക​രി​ക്കു​ന്നു. സി​പി​എം തീ​ക്കൊ​ള്ളി കൊ​ണ്ട് ത​ല ചൊ​റി​യു​ന്നു. ക​മ്മ്യൂ​ണി​സ്റ്റ് പ​രി​വാ​ര്‍ സം​ഘ​ത്തെ ജ​നം ചെ​റു​ത്തു തോ​ല്‍​പ്പി​ക്കു​മെ​ന്നും ജ​നീ​ഷ് പ​റ​ഞ്ഞു.

Kerala

'വർഗീയതയോട് ഒരിക്കലും സമരസപ്പെട്ടിട്ടില്ല': വി​വാ​ദ പ്ര​സ്താ​വ​നയിൽ ഖേദം പ്രകടിപ്പിച്ച് മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍

തി​രു​വ​ന​ന്ത​പു​രം: മലപ്പുറവുമായി ബന്ധപ്പെട്ട് നടത്തിയ വി​വാ​ദ പ്ര​സ്താ​വ​നയിൽ ഖേദം പ്രകടിപ്പിച്ച് മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍. പ്രസ്താവന പിൻവലിച്ച് അദ്ദേഹം വാർത്താക്കുറിപ്പ് പുറത്തിറക്കി. പാ​ര്‍​ട്ടി നേ​തൃ​ത്വ​ത്തി​ന്‍റെ അ​ഭി​പ്രാ​യം പ​രി​ഗ​ണി​ച്ചാ​ണ് നടപടി.

ഞാൻ എന്‍റെ ജീവിതത്തിൽ ഇന്നുവരെ സ്വീകരിച്ചതും പുലർത്തിയതുമായ മതനിരപേക്ഷമായ തന്‍റെ നിലപാടിനെ വ്രണപ്പെടുത്തുന്നതാണ് ഇപ്പോൾ നടക്കുന്ന വസ്തുതാവിരുദ്ധമായ പ്രചാരണങ്ങളെന്നാണ് അദ്ദേഹം വാർത്താക്കുറിപ്പിൽ പറയുന്നത്.

തന്‍റെ പൊതുജീവിതത്തെ വർഗീയതയുടെ ചേരിയിൽ നിർത്തി ചോദ്യം ചെയ്യുന്നത് ഒരിക്കലും സഹിക്കാൻ കഴിയുന്ന കാര്യമല്ലെന്നും തന്‍റെ പൊതുജീവിതം ഒരു വർഗീയതയോടും സമരസപ്പെട്ടല്ല കടന്നുപോയതെന്നും സജി ചെറിയാൻ പറയുന്നു.

താൻ പറഞ്ഞതിൽ തെറ്റിദ്ധരിച്ച് തന്‍റെ ഉദ്ദേശശുദ്ധിയെ മനസിലാക്കാതെ ആർക്കെങ്കിലും വേദനയോ പ്രയാസമോ ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്നും താൻ നടത്തിയ പ്രസ്താവന പിൻവലിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.

സ​മ​സ്ത​യും ഇ​ന്ത്യ​ന്‍ നാ​ഷ​ണ​ല്‍ ലീ​ഗും സ​ജി​യു​ടെ പ്ര​സ്താ​വ​ന​ക്കെ​തി​രേ രം​ഗ​ത്ത് വ​ന്നി​രു​ന്നു. പ്ര​തി​പ​ക്ഷ​ത്തു നി​ന്നും രൂ​ക്ഷ​ വി​മ​ര്‍​ശ​നം ഉ​യ​ര്‍​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​ജി ചെ​റി​യാ​ന്‍ പ്ര​സ്താ​വ​ന തി​രു​ത്തിയത്.

സജി ചെറിയാന്‍റെ പത്രക്കുറിപ്പ് ഇങ്ങനെ:

കഴിഞ്ഞ ദിവസം ഞാൻ പറഞ്ഞ വാക്കുകളെ വളച്ചൊടിച്ച് ഒരു വിഭാഗത്തിനെതിരെ പറഞ്ഞു എന്ന നിലയിൽ നടത്തുന്ന പ്രചാരണം എന്നെ വളരെയധികം വേദനിപ്പിക്കുന്നു. ഞാൻ എന്‍റെ ജീവിതത്തിൽ ഇന്നുവരെ സ്വീകരിച്ചതും പുലർത്തിയതുമായ മതനിരപേക്ഷമായ എന്‍റെ നിലപാടിനെ വ്രണപ്പെടുത്തുന്നതാണ് ഇപ്പോൾ നടക്കുന്ന വസ്തുതാവിരുദ്ധമായ പ്രചാരണങ്ങൾ.

മതചിന്തകൾക്കതീതമായി എല്ലാ മനുഷ്യരെയും ഒരുപോലെ ജാതി, മത വ്യത്യാസമില്ലാതെ സ്നേഹിക്കുകയും അവർക്കു വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന എന്‍റെ പൊതുജീവിതത്തെ വർഗീയതയുടെ ചേരിയിൽ നിർത്തി ചോദ്യം ചെയ്യുന്നത് ഒരിക്കലും സഹിക്കാൻ കഴിയുന്ന കാര്യമല്ല.

രാജ്യത്താകമാനം ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ ആക്രമണം നടത്തുമ്പോൾ അതിനെതിരെ നിരന്തരം ശക്തമായി പ്രതികരിക്കുന്ന സിപിഎം പ്രവർത്തകൻ എന്ന നിലയിൽ കഴിഞ്ഞ 42 വർഷത്തെ എന്‍റെ പൊതുജീവിതം ഒരു വർഗീയതയോടും സമരസപ്പെട്ടല്ല പോയത്. ഇതിന്‍റെയെല്ലാം ഫലമായി ഒരുപാട് തിക്താനുഭവങ്ങൾ നേരിട്ടയാളുകൂടിയാണ് ഞാൻ. അത് എന്‍റെ നാട്ടിലെ ജനങ്ങൾക്കും എന്നെ അറിയുന്നവർക്കും അറിയാവുന്ന കാര്യമാണ്.

എന്‍റെ പ്രസ്താവന വളച്ചൊടിച്ചതാണെങ്കിലും ആ പ്രചാരണം എന്‍റെ സഹോദരങ്ങൾക്കു പ്രയാസവും വേദനയും ഉണ്ടാക്കിയതായി ഞാൻ മനസിലാക്കുന്നു. ഞാൻ ബഹുമാനിക്കുന്ന ചില വ്യക്തികളും ആത്മീയ സംഘടനകളും ആത്മീയ നേതാക്കളും എന്നെ തെറ്റിദ്ധരിച്ചു എന്നതും എന്നെ വേദനിപ്പിക്കുന്നു. ഞാൻ പറഞ്ഞതിൽ തെറ്റിദ്ധരിച്ച് എന്‍റെ ഉദ്ദേശശുദ്ധിയെ പ്രയാസമോ ആർക്കെങ്കിലും വേദനയോ മനസിലാക്കാതെ ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു. ഞാൻ നടത്തിയ പ്രസ്താവന പിൻവലിക്കുന്നു.

Kerala

സ​ജി ചെ​റി​യാ​ൻ പ​ര​സ്യ​മാ​യി മാ​പ്പ് പ​റ​യ​ണം; പ്ര​മേ​യം പാ​സാ​ക്കി സ​മ​സ്ത

മ​ല​പ്പു​റം: മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍റെ വി​വാ​ദ പ​രാ​മ​ർ​ശ​ങ്ങ​ൾ​ക്കെ​തി​രെ പ്ര​തി​ഷേ​ധം ക​ടു​പ്പി​ച്ച് സ​മ​സ്ത രം​ഗ​ത്ത്. പാ​ണ​ക്കാ​ട് ന​ട​ന്ന എ​സ്‌​വൈ​എ​സ് പൈ​തൃ​ക സ​മ്മേ​ള​ന​ത്തി​ൽ മ​ന്ത്രി​ക്കെ​തി​രെ സ​മ​സ്ത പ്ര​മേ​യം പാ​സാ​ക്കി.

ഇ​ത്ത​രം പ്ര​സ്താ​വ​ന​ക​ൾ ന​ട​ത്തു​ന്ന സ​ജി ചെ​റി​യാ​ന് മ​ന്ത്രി സ്ഥാ​ന​ത്തി​രി​ക്കാ​ൻ അ​ർ​ഹ​ത​യി​ല്ലെ​ന്നും പ്ര​മേ​യ​ത്തി​ൽ വി​മ​ർ​ശ​നം ഉ​യ​ർ​ന്നു. മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന​ക​ൾ വ​ർ​ഗീ​യ​ത വ​ള​ർ​ത്താ​ൻ ശ്ര​മി​ക്കു​ന്ന ദു​ശ​ക്തി​ക​ളു​ടെ ശ​ബ്ദ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​ര​സ്യ​മാ​യി മാ​പ്പ് പ​റ​യ​ണ​മെ​ന്നും സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​മു​യ​ർ​ന്നു.

ആ​ന​മ​ങ്ങാ​ട് മു​ഹ​മ്മ​ദ് കു​ട്ടി ഫൈ​സി​യാ​ണ് പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ മ​ന്ത്രി​ക്കെ​തി​രെ​യു​ള്ള പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച​ത്. അ​തേ​സ​മ​യം പി​ഡി​പി​യും സ​ജി ചെ​റി​യാ​നെ​തി​രെ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

സ​ജി ചെ​റി​യാ​ന്‍റെ വ​ർ​ഗീ​യ പ​രാ​മ​ർ​ശ​ത്തോ​ടു യോ​ജി​പ്പി​ല്ലെ​ന്നും അ​ദ്ദേ​ഹം തി​രു​ത്ത​ണ​മെ​ന്നും പി​ഡി​പി വൈ​സ് ചെ​യ​ർ​മാ​ൻ അ​ഡ്വ. മു​ട്ടം നാ​സ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

മ​ല​പ്പു​റ​ത്തെ​യും കാ​സ​ർ​ഗോ​ഡ് മു​നി​സി​പ്പാ​ലി​റ്റി​യി​ലെ​യും ജ​യി​ച്ചു​വ​ന്ന​വ​രെ നോ​ക്കി​യാ​ൽ വ​ർ​ഗീ​യ​ത തി​രി​ച്ച​റി​യാ​മെ​ന്ന മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍റെ പ്ര​സ്‌​താ​വ​ന മ​ത​നി​ര​പേ​ക്ഷ കേ​ര​ള​ത്തി​ൽ ഒ​രു ഇ​ട​തു​പ​ക്ഷ പ്ര​വ​ർ​ത്ത​ക​നി​ൽ​നി​ന്ന് ഉ​ണ്ടാ​യി​ക്കൂ​ടാ​ത്ത​താ​ണെ​ന്ന് അ​ദ്ദേ​ഹം വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

Kerala

ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്ക് വേ​ണ്ടി പോ​രാ​ടി​യ ആ​ളാ​ണ് സ​ജി ചെ​റി​യാ​ൻ; പ്ര​സ്താ​വ​ന വ​ള​ച്ചൊടി​ച്ച​താ​ണ്: മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി സ​ജി ചെ​റി​യാ​ൻ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്ക് വേ​ണ്ടി നി​ര​ന്ത​രം പോ​രാ​ടി​യ ആ​ളാ​ണെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​സ്താ​വ​ന വ​ള​ച്ചൊ​ടി​ച്ചാ​ണ് വാ​ർ​ത്ത​ക​ൾ വ​ന്ന​തെ​ന്നും ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു.

സ​ജി ചെ​റി​യാ​ൻ പ​റ​ഞ്ഞ​ത് ശ​രി​യാ​യ കാ​ര്യ​മാ​ണ്. ന്യൂ​ന​പ​ക്ഷ വ​ർ​ഗീ​യ​ത​യും ഭൂ​രി​പ​ക്ഷ വ​ർ​ഗീ​യ​ത​യും എ​തി​ർ​ക്കു​ന്ന നി​ല​പാ​ടാ​ണ് ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ​തെ​ന്നും ശി​വ​ൻ​കു​ട്ടി വ്യ​ക്ത​മാ​ക്കി. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

എ​ന്നാ​ൽ വ​ർ​ഗീ​യ​ത പ​റ​യു​ന്ന ഒ​രാ​ളു​ടെ നി​ല​പാ​ടി​നോ​ടും സി​പി​എ​മ്മി​ന് യോ​ജി​പ്പി​ല്ലെ​ന്നാ​ണ് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ പ്ര​തി​ക​രി​ച്ച​ത്. ഒ​രു വ​ര്‍​ഗീ​യ പ​രാ​മ​ര്‍​ശ​വും സി​പി​എ​മ്മി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​ക​രു​തെ​ന്നും വ​ർ​ഗീ​യ​ത​ക്കെ​തി​രെ രാ​ജ്യ​ത്ത് ത​ന്നെ അ​തി​ശ​ക്ത​മാ​യി നി​ൽ​ക്കു​ന്ന പാ​ർ​ട്ടി​യാ​ണ് സി​പി​എം എ​ന്നും ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

Kerala

സ​ജി ചെ​റി​യാ​ന് മ​ന്ത്രി​യാ​യി തു​ട​രാ​ൻ അ​ർ​ഹ​ത​യി​ല്ല; മു​ഖ്യ​മ​ന്ത്രി അ​ദ്ദേ​ഹ​ത്തെ ഉ​ട​ൻ പു​റ​ത്താ​ക്ക​ണം: കെ.​സി. വേ​ണു​ഗോ​പാ​ൽ

ആ​ല​പ്പു​ഴ: മ​ത തീ​വ്ര​വാ​ദി​ക​ൾ പോ​ലും പ​റ​യാ​ത്ത രീ​തി​യി​ലു​ള്ള പ്ര​സ്താ​വ​ന​യാ​ണ് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ​തെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ. സ​ജി ചെ​റി​യാ​ന് ഒ​രു നി​മി​ഷം പോ​ലും മ​ന്ത്രി​യാ​യി തു​ട​രാ​ൻ അ​ർ​ഹ​ത​യി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി എ​ത്ര​യും പെ​ട്ടെ​ന്ന് അ​ദ്ദേ​ഹ​ത്തെ മ​ന്ത്രി​സ്ഥാ​ന​ത്ത് നി​ന്ന് പു​റ​ത്താ​ക്ക​ണ​മെ​ന്നും വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.

"സാ​മൂ​ഹി​ക അ​ന്ത​രീ​ക്ഷം ത​ക​ർ​ക്കു​ന്ന ഇ​ത്ത​രം പ്ര​സ്താ​വ​ന ഇ​ത് മു​ൻ​പ് കേ​ട്ടി​ട്ടി​ല്ല. ജാ​തി തി​രി​ച്ച് അ​ല്ല ജ​ന​ങ്ങ​ൾ വോ​ട്ട് ചെ​യ്യു​ന്ന​ത്. മു​സ്ലീം ഭൂ​രി​പ​ക്ഷ​മു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ ഹി​ന്ദു സ്ഥാ​നാ​ർ​ഥി​ക​ൾ വി​ജ​യി​ച്ചി​ട്ടു​ണ്ട്. തി​രി​ച്ചും അ​ങ്ങ​നെ​ത്ത​ന്നെ​യാ​ണ്. കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ ജാ​തി​യൊ​ന്നും നോ​ക്കാ​റി​ല്ല.'-​വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.

"പ​ത്ത് വോ​ട്ടി​ന് വേ​ണ്ടി വ​ർ​ഗീ​ത പ​റ​യു​ക​യാ​ണ് മു​ഖ്യ​മ​ന്ത്രി​യും കൂ​ട്ട​രും. മ​ത വി​ഭാ​ഗ​ങ്ങ​ളെ ത​മ്മി​ല​ടി​ച്ച് ജ​യി​ക്കാ​നാ​ണ് അ​വ​ർ ശ്ര​മി​ക്കു​ന്ന​ത്. ശ​രി​ക്ക് പ​റ​ഞ്ഞാ​ൽ പി​ണ​റാ​യി​ക്ക് പ​ഠി​ക്കു​ക​യാ​ണ് സ​ജി ചെ​റി​യാ​ൻ. മു​ഖ്യ​മ​ന്ത്രി​യാ​ണ് ഇ​തി​നൊ​ക്കെ പി​ന്നി​ൽ. സം​സ്കാ​രി​ക മ​ന്ത്രി ത​ന്നെ ത​രം താ​ണ രീ​തി​യി​ൽ പ്ര​സ്താ​വ​ന ന​ട​ത്തു​ന്ന​ത് കേ​ര​ള സ​മൂ​ഹം പൊ​റു​ക്കി​ല്ല.'-​വേ​ണു​ഗോ​പാ​ൽ കു​റ്റ​പ്പെ​ടു​ത്തി.

Kerala

വ​ർ​ഗീ​യ​ത ആര് പറഞ്ഞാലും സിപിഎം യോജിക്കില്ല: എം.​വി. ഗോ​വി​ന്ദ​ൻ

കൊ​ച്ചി:വ​ർ​ഗീ​യ​ത ആര് പറഞ്ഞാലും സിപിഎം യോജിക്കില്ലെന്നും ഒ​രു വ​ര്‍​ഗീ​യ പ​രാ​മ​ര്‍​ശ​വും സി​പി​എ​മ്മി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​ക​രു​തെ​ന്നും പാ​ർ​ട്ടി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ എം.​വി. ഗോ​വി​ന്ദ​ൻ. വ​ർ​ഗീ​യ​ത​ക്കെ​തി​രെ രാ​ജ്യ​ത്ത് ത​ന്നെ അ​തി​ശ​ക്ത​മാ​യി നി​ൽ​ക്കു​ന്ന പാ​ർ​ട്ടി​യാ​ണ് സി​പി​എം എ​ന്നും ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍റെ വി​വാ​ദ പ്ര​സ്താ​വ​ന​യി​ൽ തി​ങ്ക​ളാ​ഴ്ച എം.​വി. ഗോ​വി​ന്ദ​ൻ പ്ര​തി​ക​രി​ച്ചി​രു​ന്നി​ല്ല. സി​പി​എ​മ്മി​നെ ക​ട​ന്ന് ആ​ക്ര​മി​ക്കാ​നു​ള്ള ക​ള്ള പ്ര​ചാ​ര​ണ​മാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​തെ​ന്നും ഗോ​വി​ന്ദ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

വ​ര്‍​ഗീ​യ വി​രു​ദ്ധ​ത​യാ​ണ് സി​പി​എ​മ്മി​ന്‍റെ മു​ഖ​മു​ദ്ര. ഇ​ന്ത്യ​യി​ൽ ഏ​റ്റ​വും ശ​ക്ത​മാ​യ വ​ര്‍​ഗീ​യ വി​രു​ദ്ധ പ്ര​സ്ഥാ​ന​മാ​യി നി​ല​കൊ​ള്ളു​ന്ന​ത് സി​പി​എ​മ്മാ​ണ്. കോ​ണ്‍​ഗ്ര​സ് അ​ട​ക്ക​മു​ള്ള മ​റ്റെ​ല്ലാ പാ​ര്‍​ട്ടി​ക​ളും മൃ​ദു​ഹി​ന്ദു​ത്വ സ​മീ​പ​നം സ്വീ​ക​രി​ച്ച് വ​ര്‍​ഗീ​യ ശ​ക്തി​ക​ളു​മാ​യി ചേ​രു​ന്ന​വ​രാ​ണെ​ന്നും അ​വ​രാ​ണി​പ്പോ​ള്‍ സി​പി​എ​മ്മി​നെ​തി​രെ ഗി​രി​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്ന​തെ​ന്നും എം​വി ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

ജ​മാ​ അ​ത്തെ ഇ​സ്ലാ​മി​യു​മാ​യി ചേ​രു​ന്ന​തി​ൽ യാ​തൊ​രു മ​ടി​യു​മി​ല്ല വി.​ഡി. സ​തീ​ശ​നെ​ന്നും എ​ന്നി​ട്ടാ​ണ് സി​പി​എ​മ്മി​നെ​തി​രെ തി​രി​യു​ന്ന​തെ​ന്നും ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു. സ​വ​ർ​ക്ക​റു​ടെ ഫോ​ട്ടോ​യ്ക്ക് മു​ന്നി​ൽ പോ​യി ന​മ​സ്ക​രി​ക്കു​ന്ന ആ​ളാ​ണ് സ​തീ​ശ​നെ​നും ഗോ​വി​ന്ദ​ൻ കു​റ്റ​പ്പെ​ടു​ത്തി.

 

 

Kerala

സ​ജി ചെ​റി​യാ​ൻ അ​ത്ത​രം പ്ര​സ്താ​വ​ന ന​ട​ത്താ​ൻ സാ​ധ്യ​ത കു​റ​വെ​ന്ന് മ​ന്ത്രി ശി​വ​ൻ​കു​ട്ടി

തൃ​​​​ശൂ​​​​ർ: വി​​​​വാ​​​​ദ​​​​ പ​​​​രാ​​​​മ​​​​ർ​​​​ശ​​​​ത്തി​​​​ൽ മ​​​​ന്ത്രി സ​​​​ജി ചെ​​​​റി​​​​യാ​​​​നെ പൂ​​​​ർ​​​​ണ​​​​മാ​​​​യി ത​​​​ള്ളാ​​​​തെ വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​മ​​​​ന്ത്രി വി. ​​​​ശി​​​​വ​​​​ൻ​​​​കു​​​​ട്ടി.

സ​​​​ജി ചെ​​​​റി​​​​യാ​​​​ൻ അ​​​​ത്ത​​​​ര​​​​മൊ​​​​രു പ്ര​​​​സ്താ​​​​വ​​​​ന ന​​​​ട​​​​ത്താ​​​​ൻ സാ​​​​ധ്യ​​​​ത കു​​​​റ​​​​വാ​​​​ണെ​​​​ന്നും വാ​​​​ർ​​​​ത്ത​​​​ക​​​​ൾ തെ​​​​റ്റി​​​​ദ്ധ​​​​രി​​​​ക്ക​​​​പ്പെ​​​​ട്ട​​​​താ​​​​കാ​​​​മെ​​​​ന്നും സ​​​​ജി ചെ​​​​റി​​​​യാ​​​​ന്‍റെ ഭാ​​​​ഗം​​​​കൂ​​​​ടി കേ​​​​ട്ട​​​​ശേ​​​​ഷം വി​​​​ഷ​​​​യം പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​മെ​​​​ന്നും മ​​​​ന്ത്രി വ്യ​​​​ക്ത​​​​മാ​​​​ക്കി.

വ​​​​ർ​​​​ഗീ​​​​യ​​​​ത​​​​യെ പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ച്ച് വോ​​​​ട്ടു​​​​പി​​​​ടി​​​​ക്കു​​​​ന്ന ന​​​​യം ഇ​​​​ട​​​​തു​​​​പ​​​​ക്ഷ​​​​ത്തി​​​​നി​​​​ല്ല. ഒ​​​​രു പ​​​​ഞ്ചാ​​​​യ​​​​ത്തോ കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​നോ കി​​​​ട്ടാ​​​​ൻ​​​​വേ​​​​ണ്ടി നി​​​​ല​​​​വി​​​​ലെ ന​​​​യ​​​​ങ്ങ​​​​ളി​​​​ൽ മാ​​​​റ്റം​​​​വ​​​​രു​​​​ത്തി​​​​ല്ലെ​​​​ന്നും അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

പ്ര​​​​തി​​​​പ​​​​ക്ഷ​​​​നേ​​​​താ​​​​വ് വി.​​​​ഡി. സ​​​​തീ​​​​ശ​​​​നെ​​​​തി​​​​രേ മ​​​​ന്ത്രി ക​​​​ടു​​​​ത്ത വി​​​​മ​​​​ർ​​​​ശ​​​​ന​​​​മു​​​​ന്ന​​​​യി​​​​ച്ചു. ഒ​​​​രു​​​​വ​​​​ശ​​​​ത്ത് ജ​​​​മാ​​​​ അ​​​​ത്തെ ഇ​​​​സ്ലാ​​​​മി​​​​യെ കൂ​​​​ട്ടു​​​​പി​​​​ടി​​​​ക്കു​​​​ക​​​​യും മ​​​​റു​​​​വ​​​​ശ​​​​ത്ത് ആ​​​​ർ​​​​എ​​​​സ്എ​​​​സ് പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന​​​​വ​​​​ർ വ​​​​ർ​​​​ഗീ​​​​യ​​​​ത​​​​യ്ക്ക് എ​​​​തി​​​​രാ​​​​ണെ​​​​ന്നു പ​​​​റ​​​​യു​​​​ന്ന​​​​തു ജ​​​​നം വി​​​​ശ്വ​​​​സി​​​​ക്കി​​​​ല്ല.

എ​​​​ൻ​​​​എ​​​​സ്എ​​​​സ്, എ​​​​സ്എ​​​​ൻ​​​​ഡി​​​​പി തു​​​​ട​​​​ങ്ങി​​​​യ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ൾ​​​​ക്കു മ​​​​ഹ​​​​ത്താ​​​​യ പാ​​​​ര​​​​മ്പ​​​​ര്യ​​​​മു​​​​ണ്ടെ​​​​ന്നും സാ​​​​മു​​​​ദാ​​​​യി​​​​ക​​​​ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളെ രാ​​​​ഷ്‌​​​ട്രീ​​​​യ​​​​നേ​​​​താ​​​​ക്ക​​​​ൾ ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തു ശ​​​​രി​​​​യ​​​​ല്ലെ​​​​ന്നും മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

അ​​​​ടു​​​​ത്ത നി​​​​യ​​​​മ​​​​സ​​​​ഭാ​​​​ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ​​​​ത​​​​ന്നെ എ​​​​ൽ​​​​ഡി​​​​എ​​​​ഫി​​​​നെ ന​​​​യി​​​​ക്കും. മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​സ്ഥാ​​​​ന​​​​ത്തെ​​​​ച്ചൊ​​​​ല്ലി പാ​​​​ർ​​​​ട്ടി​​​​യി​​​​ലോ മു​​​​ന്ന​​​​ണി​​​​യി​​​​ലോ യാ​​​​തൊ​​​​രു ത​​​​ർ​​​​ക്ക​​​​വു​​​​മി​​​​ല്ല. 110 സീ​​​​റ്റു​​​​ക​​​​ൾ നേ​​​​ടി ഇ​​​​ട​​​​തു​​​​മു​​​​ന്ന​​​​ണി വീ​​​​ണ്ടും അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ൽ വ​​​​രും. പ്ര​​​​ക​​​​ട​​​​ന​​​​പ​​​​ത്രി​​​​ക​​​​യി​​​​ലെ 98 ശ​​​​ത​​​​മാ​​​​നം കാ​​​​ര്യ​​​​ങ്ങ​​​​ളും ന​​​​ട​​​​പ്പാ​​​​ക്കി​​​​യ സ​​​​ർ​​​​ക്കാ​​​​രി​​​​നെ ജ​​​​ന​​​​ങ്ങ​​​​ൾ വീ​​​​ണ്ടും തു​​​​ണ​​​​യ്ക്കു​​​​മെ​​​​ന്നും മ​​​​ന്ത്രി ആ​​​​ത്മ​​​​വി​​​​ശ്വാ​​​​സം പ്ര​​​​ക​​​​ടി​​​​പ്പി​​​​ച്ചു.

Kerala

വ​ര്‍​ഗീ​യ ധ്രു​വീ​ക​ര​ണം ഞ​ങ്ങ​ളു​ടെ ല​ക്ഷ്യ​മ​ല്ല; സ​ജി ചെ​റി​യാ​ൻ ആ​ദ്യം ലീ​ഗി​നെ കു​റി​ച്ച് പ​ഠി​ക്ക​ണം: പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍റെ വി​വാ​ദ പ്ര​സ്താ​വ​ന​യ്ക്ക് മ​റു​പ​ടി​യു​മാ​യി മു​സ്ലീം ലീ​ഗ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം​എ​ൽ​എ. വ​ര്‍​ഗീ​യ ധ്രു​വീ​ക​ര​ണം ലീ​ഗി​ന്‍റെ ല​ക്ഷ്യ​മ​ല്ലെ​ന്നും സ​ജി ചെ​റി​യാ​നെ പോ​ലെ ഇ​ത്ര​യും വ​ലി​യ വ​ര്‍​ഗീ​യ​ത ആ​രും പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു.

സ​ജി ചെ​റി​യാ​ൻ ലീ​ഗി​നെ​ക്കു​റി​ച്ച് ആ​ദ്യം പ​ഠി​ക്ക​ണ​മെ​ന്നും ഒ​രു ജ​ന​വി​ഭാ​ഗ​ത്തെ ടാ​ര്‍​ജ​റ്റ് ചെ​യ്യു​ന്ന പ്ര​ച​ര​ണ​മാ​ണ് ന​ട​ത്തു​ന്ന​തെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു. പേ​ര് നോ​ക്കി കാ​ര്യം പ​റ​യു​ന്ന രീ​തി​യാ​ണ് ഇ​പ്പോ​ള്‍ കേ​ര​ള​ത്തി​ലെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി കൂ​ട്ടി​ച്ചേ​ർ​ത്തു.

"തെ​ക്ക​ൻ കേ​ര​ള​ത്തി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മു​സ്ലീം​ലീ​ഗ് പ്ര​തി​നി​ധി​ക​ളാ​ണ് ഇ​ന്ന് കൊ​ല്ല​ത്ത് യോ​ഗ​ത്തി​ന് എ​ത്തി​യ​ത്. അ​വ​രു​ടെ പേ​രു​ക​ൾ നോ​ക്കി​യാ​ൽ മ​ന​സി​ലാ​കും ഏ​തൊ​ക്കെ വി​ഭാ​ഗ​ത്തി​ൽ നി​ന്ന് ആ​ളു​ക​ൾ ഉ​ണ്ടെ​ന്ന​ത്. എ​ല്ലാ മ​ത വി​ഭാ​ഗ​തി​ൽ പെ​ട്ട​വ​രും ലീ​ഗി​ൽ നി​ന്ന് വി​ജ​യി​ച്ചി​ട്ടു​ണ്ട്.'-​കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു.

സ​ർ​ക്കാ​രി​ന്‍റെ​യും ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ​യും ആ​ത്മ​വി​ശ്വാ​സ കു​റ​വാ​ണ് ഇ​ത്ത​രം പ്ര​സ്താ​വ​ന​ക​ൾ​ക്ക് കാ​ര​ണം. മാ​റി മാ​റി കാ​ർ​ഡ് ക​ളി​ച്ചി​ട്ട് എ​ന്താ​ണ് ഇ​ട​ത് പ​ക്ഷ​ത്തി​ന് പ്ര​യോ​ജ​നം?. മ​ല​യാ​ളി​യു​ടെ മ​ണ്ണി​ൽ ഇ​ത് ചി​ല​വാ​കി​ല്ലെ​ന്നും പി​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു.

 

Kerala

സ​മു​ദാ​യ​ങ്ങ​ളു​ടെ കു​ത്ത​ക സം​ഘ​ടന​ക​ൾ​ക്കല്ല; ജ​ന​ങ്ങ​ൾ​ക്കു ചി​ന്തി​ച്ച് വോ​ട്ട് ചെ​യ്യാ​ന​റി​യാം: കെ. ​സു​രേ​ന്ദ്ര​ൻ

തി​രു​വ​ന​ന്ത​പു​രം: ഈ​ഴ​വ, നാ​യ​ർ സ​മു​ദാ​യ​ങ്ങ​ളു​ടെ കു​ത്ത​ക ഏ​തെ​ങ്കി​ലും പ്ര​ത്യേ​ക സം​ഘ​ട​ന​ക​ൾ​ക്ക​ല്ലെ​ന്ന് ബി​ജെ​പി മു​ൻ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​ൻ. സ​മു​ദാ​യ സം​ഘ​ട​ന​ക​ൾ പ​റ​യു​ന്ന​തി​ന​പ്പു​റം ചി​ന്തി​ച്ച് വോ​ട്ട് ചെ​യ്യാ​ൻ ജ​ന​ങ്ങ​ൾ​ക്ക​റി​യാ​മെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

ഭൂ​രി​പ​ക്ഷ സ​മു​ദാ​യ​ങ്ങ​ൾ ഒ​ന്നി​ക്കു​ന്ന​ത് കാ​ണു​മ്പോ​ൾ മു​ന്ന​ണി​ക​ൾ​ക്ക് അ​ങ്ക​ലാ​പ്പാ​ണെ​ന്നും സു​രേ​ന്ദ്ര​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഹി​ന്ദു വോ​ട്ട് ബാ​ങ്കി​ൽ വി​ള്ള​ലു​ണ്ടാ​ക്കി രാ​ഷ്ട്രീ​യ നേ​ട്ടം കൊ​യ്യാ​മെ​ന്ന മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍റെ മോ​ഹം ന​ട​ക്കി​ല്ലെ​ന്നും സു​രേ​ന്ദ്ര​ൻ പ​രി​ഹ​സി​ച്ചു. ര​ണ്ട് ഹി​ന്ദു വോ​ട്ട് കി​ട്ടാ​നാ​ണ് സ​ജി ചെ​റി​യാ​ന്‍റെ പ​രി​ശ്ര​മം. എ​ന്നാ​ൽ "അ​ത് ന​ട​പ്പി​ല്ല മോ​നേ സ​ജി ചെ​റി​യാ​നേ' എ​ന്നാ​ണ് സു​രേ​ന്ദ്ര​ൻ പ്ര​തി​ക​രി​ച്ച​ത്.

ചെ​ങ്ങ​ന്നൂ​രി​ൽ സ​ജി ചെ​റി​യാ​ൻ വി​ജ​യി​ക്കു​ന്ന​ത് പോ​പ്പു​ല​ർ ഫ്ര​ണ്ടി​ന്‍റെ വോ​ട്ട് വാ​ങ്ങി​യാ​ണെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു. സ​മു​ദാ​യ​ങ്ങ​ളു​ടെ പേ​രി​ൽ വോ​ട്ട് ക​ച്ച​വ​ടം ന​ട​ത്തു​ന്ന രീ​തി​ക്ക് അ​ന്ത്യം കു​റി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Kerala

സി​പി​എം നേ​താ​ക്ക​ൾ ന​ട​ത്തു​ന്ന​ത് ആ​പ​ത്ക​ര​മാ​യ പ്ര​സ്താ​വ​ന​ക​ൾ: വി.​ഡി.​സ​തീ​ശ​ൻ

കൊ​ച്ചി : മ​ന്ത്രി സ​ജി ചെ​റി​യാ​ൻ ഉ​ൾ​പ്പ​ടെ​യു​ള്ള സി​പി​എം നേ​താ​ക്ക​ളെ ക​ട​ന്നാ​ക്ര​മി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ. സ​ജി ചെ​റി​യാ​ന്‍റേ​ത് വി​ദ്വേ​ഷ പ്ര​സ്താ​വ​ന​യാ​ണെ​ന്നും വ​ർ​ഗീ​യ​ത ആ​ളി​ക്ക​ത്തി​ക്കു​ന്ന​ത് ത​ല​മു​റ​ക​ളോ​ടു​ള്ള ക്രൂ​ര​ത​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

‌മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​റി​വോ​ടെ​യാ​ണ്. ആ​ദ്യം ബാ​ല​നും ഇ​പ്പോ​ൾ സ​ജി ചെ​റി​യാ​നും വി​വാ​ദ പ്ര​സ്താ​വ​ന​ക​ൾ പ​റ​യു​ന്നു. ആ​പ​ത്ക​ര​മാ​യ ഈ ​പ്ര​സ്താ​വ​ന​ക​ൾ മു​ഖ്യ​മ​ന്ത്രി​യു​ടെ അ​റി​വോ​ടെ​യാ​ണ് പ​റ​യു​ന്ന​ത്. ഇ​ത് കേ​ര​ള​ത്തെ അ​പ​ക​ട​ക​ര​മാ​യ അ​വ​സ്ഥ​യി​ൽ എ​ത്തി​ക്കും.

സ​തീ​ശ​നും പി​ണ​റാ​യി​യും നാ​ളെ ഓ​ർ​മ​യാ​കും. എ​ന്നാ​ൽ കേ​ര​ളം ബാ​ക്കി​യു​ണ്ടാ​ക​ണം. തീ​പ്പൊ​രി വീ​ഴാ​ൻ കാ​ത്തി​രി​ക്കു​ന്ന​വ​ർ​ക്ക് തീ​ക്കൊ​ള്ളി ന​ൽ​കു​ന്ന നി​ല​പാ​ടാ​ണ് സി​പി​എ​മ്മി​ന്‍റെ​ത്. ഇ​ത് സി​പി​എ​മ്മി​ന്‍റെ അ​വ​സാ​ന​ത്തി​ന്‍റെ ആ​രം​ഭ​മാ​ണെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞു.

വ​ര്‍​ഗീ​യ​ത ആ​ര് പ​റ​ഞ്ഞാ​ലും എ​തി​ര്‍​ക്കും. വ്യ​ക്തി​പ​ര​മാ​യും രാ​ഷ്ട്രീ​യ ജീ​വി​ത​ത്തി​ല്‍ എ​ന്ത് ന​ഷ്ടം വ​ന്നാ​ലും ഈ ​നി​ല​പാ​ടി​ല്‍ മാ​റ്റ​മി​ല്ല. വ​ര്‍​ഗീ​യ​ത​യു​മാ​യി ഏ​റ്റു​മു​ട്ടി തോ​റ്റ് നി​ല​ത്ത് വീ​ണാ​ലും അ​ത് വീ​രോ​ചി​ത​മാ​യ ച​ര​മ​മാ​യി​രി​ക്കും.

അ​ല്ലാ​തെ വെ​റു​തേ പോ​കി​ല്ല. താ​ൻ പ​റ​ഞ്ഞി​രി​ക്കു​ന്ന​ത് ഇ​ന്ത്യ​ന്‍ നാ​ഷ​ണ​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ നി​ല​പാ​ടാ​ണെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

Kerala

എ​ൻ​എ​സ്എ​സും എ​സ്എ​ന്‍​ഡി​പി​യും യോ​ജി​ക്കു​ന്ന​തി​ൽ തെ​റ്റി​ല്ല: ര​മേ​ശ് ചെ​ന്നി​ത്ത​ല

കൊ​ച്ചി: എ​ന്‍​എ​സ്എ​സ് - എ​സ്എ​ന്‍​ഡി​പി ഐ​ക്യ​ത്തെ എ​ന്തി​ന് എ​തി​ര്‍​ക്ക​ണ​മെ​ന്ന് മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. എ​ല്ലാ സ​മു​ദാ​യ​ങ്ങ​ളും ഒ​ന്നി​ച്ചു​പോ​ക​ണ​മെ​ന്ന​താ​ണ് ത​ന്‍റെ അ​ഭി​പ്രാ​യം. പ്ര​തി​പ​ക്ഷ​നേ​താ​വി​നെ സ​മു​ദാ​യ നേ​താ​ക്ക​ൾ എ​ന്തി​ന് എ​തി​ക്കു​ന്നു​വെ​ന്ന് അ​വ​രോ​ട് ചോ​ദി​ക്ക​ണം.

യു​ഡി​എ​ഫി​നെ അ​ധി​കാ​ര​ത്തി​ൽ എ​ത്തി​ക്കു​ക​യെ​ന്നാ​ണ് ഇ​പ്പോ​ൾ മു​ന്നി​ലു​ള്ള​ത്. എ​ന്നും മ​തേ​ത​ര നി​ല​പാ​ടു​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നും ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്കി. വ​ര്‍​ഗീ​യ ധ്രു​വീ​ക​ര​ണ​മാ​ണ് സി​പി​എം ന​ട​ത്തു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി ത​ന്നെ വ​ർ​ഗീ​യ​ത ആ​ളി​ക്ക​ത്തി​ക്കു​ക​യാ​ണ്.

മാ​റാ​ട് ക​ലാ​പം വീ​ണ്ടും ഓ​ർ​മ്മി​പ്പി​ക്കു​ന്നു. അ​തി​ൽ മു​ള​ക് തേ​ക്കു​ന്നു. മു​ഖ്യ​മ​ന്ത്രി​യെ പി​ന്തു​ട​ർ​ന്നാ​ണ് മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍റെ പ്ര​സ്താ​വ​ന. മു​ഖ്യ​മ​ന്ത്രി​യു​ടെ​യും മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍റെ​യും പ്ര​സ്താ​വ​ന​ക​ള്‍ പു​രോ​ഗ​മ​ന കേ​ര​ള​ത്തി​ന് ഗു​ണ​ക​ര​മാ​ണോ​യെ​ന്ന് എ​ല്ലാ​വ​രും ആ​ലോ​ചി​ക്ക​ണ​മെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

Kerala

'ഞാൻ മതേതരവാദി, എന്‍റെ വാക്കുകളെ വളച്ചൊടിച്ചു, അതിന്‍റെ പേരിൽ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമം': മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: വിവാദ പരാമർശത്തിൽ വിശദീകരണവുമായി മന്ത്രി സജി ചെറിയാൻ. പ്രസ്താവന വളച്ചൊടിച്ചെന്നും അതിന്‍റെ പേരിൽ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു. താൻ പറഞ്ഞത് യാഥാർഥ്യമാണ്. മുസ്‌ലിം മേഖലയിൽ ​ലീ​ഗും ഹിന്ദു മേഖലയിൽ ബിജെപിയും നയിക്കുന്നു. ഈ സാഹചര്യം ഉണ്ടാകരുതെന്നാണ് താൻ ഉദ്ദേശിച്ചതെന്നും സജി ചെറിയാൻ വിശദീകരിച്ചു.

ആർഎസ്എസ് ഉയർത്തുന്ന വർഗീയതയെ ന്യൂനപക്ഷ വർഗീയത കൊണ്ട് നേരിടാൻ കഴിയില്ല. അതിന് കേരളത്തിലെ ഇടതുപക്ഷത്തെ ശക്തിപ്പെടുത്തണം. കാസർഗോഡ് മുനിസിപ്പാലിറ്റിയിൽ 39 സീറ്റ് ഉണ്ട്. മതേതരത്വം പറഞ്ഞ് ഞങ്ങൾക്ക് കിട്ടിയത് ഒരു സീറ്റാണ്. കോൺഗ്രസിന് രണ്ടു സീറ്റ്‌ ലഭിച്ചു. വർഗീയത പറഞ്ഞ ബിജെപിക്ക് 12 സീറ്റ് കിട്ടി. ലീഗിൽ നിന്ന് 22 പേർ ജയിച്ചു. അവരുടെ പേരുകൾ വായിക്കാൻ മാത്രമേ താൻ പറഞ്ഞിട്ടുള്ളുവെന്നും മന്ത്രി പറഞ്ഞു.

കേരളത്തിൽ എല്ലാ വിഷയത്തിലും ന്യൂനപക്ഷത്തോടൊപ്പം ആണ് മുഖ്യമന്ത്രി നിന്നത്. കേരളത്തിൽ എൽഡിഎഫിന്‍റെ കാലത്ത് ഒരിക്കൽ പോലും വർഗീയ കലാപം നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫ് നടത്തുന്ന വർഗീയ ധ്രുവീകരണം എന്തെന്ന് മനസിലാക്കാൻ തദ്ദേശ തെരഞ്ഞെടുപ്പിൽ മലപ്പുറത്ത് ജയിച്ച ആളുകളുടെ പേര് പരിശോധിച്ച് നോക്കിയാൽ മതിയെന്നായിരുന്നു സജി ചെറിയാൻ കഴിഞ്ഞ ദിവസം പറഞ്ഞത്.

Kerala

പ്ര​സ്താ​വ​ന വ​ര്‍​ഗീ​യ വി​ദ്വേ​ഷ​മു​ണ്ടാ​ക്കു​ന്ന​ത്; മ​ന്ത്രി സ​ജി ചെ​റി​യാ​നെ​തി​രെ യൂ​ത്ത്കോ​ൺ​ഗ്ര​സ് പ​രാ​തി ന​ൽ​കി

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍റെ വി​വാ​ദ പ​രാ​മ​ര്‍​ശ​ത്തി​ല്‍ നി​യ​മ ന​ട​പ​ടി​യു​മാ​യി യൂ​ത്ത്കോ​ൺ​ഗ്ര​സ്. കാ​സ​ർ​ഗോ​ട്ടെ​യും മ​ല​പ്പു​റ​ത്തെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ പേ​ര് പ​രി​ശോ​ധി​ച്ചാ​ൽ വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണം മ​ന​സി​ലാ​ക്കാ​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞ​ത് വി​വാ​ദ​മാ​യി​രു​ന്നു.

മ​ന്ത്രി​യു​ടെ വാ​ക്കു​ക​ൾ വ​ർ​ഗീ​യ വി​ദ്വേ​ഷം ഉ​ണ്ടാ​ക്കു​ന്ന​താ​ണ്. പ്ര​സ്താ​വ​ന സ​ത്യ​പ്ര​തി​ജ്ഞാ ലം​ഘ​ന​മാ​ണെ​ന്നും യൂ​ത്ത്കോ​ൺ​ഗ്ര​സ് വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ബി​നു ചു​ള്ളി​യി​ൽ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. അ​തേ​സ​മ​യം മ​ന്ത്രി​യെ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ടാ​ണ് സി​പി​എം സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

സം​ഭ​വ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി മ​ന്ത്രി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. താ​ൻ വ​ർ​ഗീ​യ പ​രാ​മ​ർ​ശം ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും രാ​ഷ്ട്രീ​യ ധ്രു​വീ​ക​ര​ണം ഉ​ണ്ടാ​കു​മ്പോ​ഴു​ള്ള അ​പ​ക​ട​ത്തെ​ക്കു​റി​ച്ചാ​ണ് പ​റ​ഞ്ഞ​തെ​ന്നും സ​ജി ചെ​റി​യാ​ൻ വ്യ​ക്ത​മാ​ക്കി.

 

 

Kerala

മു​സ്‌​ലിം ലീ​ഗി​ന്‍റേ​ത് വ​ർ​ഗീ​യ​ത വ​ള​ർ​ത്തു​ന്ന രാ​ഷ്ട്രീ​യം; രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി സ​ജി ചെ​റി​യാ​ൻ

തി​രു​വ​ന​ന്ത​പു​രം: മു​സ്‌​ലിം ലീ​ഗി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി മ​ന്ത്രി സ​ജി ചെ​റി​യാ​ൻ. മു​സ്‌​ലിം ലീ​ഗ് വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണ​ത്തി​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്നും ലീ​ഗി​ന്‍റേ​ത് വ​ർ​ഗീ​യ​ത വ​ള​ർ​ത്തു​ന്ന രാ​ഷ്ട്രീ​യ​മാ​ണെ​ന്നും സ​ജി ചെ​റി​യാ​ൻ പ​റ​ഞ്ഞു.

മ​ല​പ്പു​റ​ത്ത് ജ​യി​ച്ച​വ​രു​ടെ പ​ട്ടി​ക നോ​ക്കി​യാ​ൽ മ​തി. മു​സ്ലീം ലീ​ഗ് ഉ​യ​ർ​ത്തു​ന്ന ധ്രു​വീ​ക​ര​ണം ആ​ർ​ക്കും മ​ന​സി​ലാ​വി​ല്ലെ​ന്ന് ക​രു​ത​രു​തെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. എ​ൻ​എ​സ്എ​സ്-​എ​സ്എ​ൻ​ഡി​പി സ​ഹ​ക​ര​ണം സി​പി​എം സോ​ഷ്യ​ൽ എ​ഞ്ചി​നീ​യ​റിം​ഗി​ന്‍റെ ഭാ​ഗ​മ​ല്ലെ​ന്നും സ​ജി ചെ​റി​യാ​ൻ വ്യ​ക്ത​മാ​ക്കി.

പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നെ​തി​രെ​യും മ​ന്ത്രി വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചു. അ​സു​ഖ​മാ​യി കി​ട​ന്ന​പ്പോ​ഴാ​ണ് എ​ൻ​എ​സ്എ​സ് ജ​ന​റ​ൻ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ൻ നാ​യ​രെ കാ​ണാ​ൻ പോ​യ​തെ​ന്ന് സ​തീ​ശ​ൻ പ​റ​ഞ്ഞ വേ​ദി ഉ​ചി​ത​മാ​യി​ല്ലെ​ന്ന് മ​ന്ത്രി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

വി​ദ്വേ​ഷ പ്ര​സം​ഗം ന​ട​ത്തി കൈ​യ​ടി നേ​ടാ​നാ​ണ് സ​തീ​ശ​ൻ ശ്ര​മി​ക്കു​ന്ന​ത്. പ്ര​തി​പ​ക്ഷ നേ​താ​വ് പ്ര​സ്താ​വ​ന പി​ൻ​വ​ലി​ച്ച് മാ​പ്പു പ​റ​യ​ണ​മെ​ന്നും മ​ന്ത്രി സ​ജി ചെ​റി​യാ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

District News

മൂ​ല്യ​ബോ​ധ​മു​ള്ള ത​ല​മു​റ ഇ​ന്നി​ന്‍റെ ആ​വ​ശ്യം: സ​ജി ചെ​റി​യാ​ൻ

മാ​ന്നാ​ർ: മൂ​ല്യബോ​ധ​മു​ള്ള ത​ല​മു​റ​യെ വാ​ർ​ത്തെ​ടു​ക്കേ​ണ്ട​ത് ഇ​ന്ന​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ ഏ​റ്റ​വും അ​നി​വാ​ര്യ​മെ​ന്ന് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ പ​റ​ഞ്ഞു. കു​ട്ട​മ്പേ​രൂ​ർ വൈ​എം​സി​എയു​ടെ പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ളും മെ​റി​റ്റ് അ​വാ​ർ​ഡ് വി​ത​ര​ണ​വും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വി​ദ്യാ​ഭ്യാ​സരം​ഗ​ത്തെ നേ​ട്ട​ങ്ങ​ൾ​ക്കൊ​പ്പം സാ​മൂ​ഹ്യബ​ന്ധ​ങ്ങ​ൾ കൂ​ടി വ​ള​ർ​ത്തി​യെ​ടു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​സി​ഡ​ന്‍റ് മാ​ത്യു ജി. ​മ​നോ​ജ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​ന വി​കാ​രി ജ​ന​റ​ൽ ഫാ. ​ജോ​ബ് ക​ല്ലു​വി​ള​യി​ൽ മു​ഖ്യസ​ന്ദേ​ശം ന​ൽ​കി. റീ​ജ​ണ​ൽ വൈ​സ് ചെ​യ​ർ​മാ​ൻ അ​ഡ്വ. ജ​യ​ൻ മാ​ത്യു മെ​റി​റ്റ് അ​വാ​ർ​ഡും ചി​ത്ര ര​ച​നാമ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു. തോ​മ​സ് ചാ​ക്കോ, തോ​മ​സ് ജോ​ൺ, ചാ​ക്കോ ഉ​മ്മ​ൻ, ജോ​ജി ജോ​ർ​ജ്, ഫി​ലി​പ്പ് പി. ​ജോ​സ്, തോ​മ​സ് കോ​വി​ല​കം, ഷാ​രോ​ൺ പി. ​കു​ര്യ​ൻ, പി.എ. ഗീ​വ​ർ​ഗീ​സ്, വി.​ജെ. രാ​ജു, ഡോ. ​അ​പ​ർ​ണ ആ​ൻ മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Kerala

പ്രാ​യ​പ​രി​ധി നി​ബ​ന്ധ​ന​ക​ൾ കാ​റ്റി​ൽ​പ​റ​ത്തി; ഷെ​യ്‌​ക് പ​രീ​തി​ന് വീ​ണ്ടും കാ​ലാ​വ​ധി നീ​ട്ടി​ന​ൽ​കി

തി​രു​വ​ന​ന്ത​പു​രം: വി​ര​മി​ച്ച ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ച പ്രാ​യ​പ​രി​ധി നി​ബ​ന്ധ​ന കാ​റ്റി​ൽ​പ​റ​ത്തി ഷെ​യ്‌​ക് പ​രീ​തി​ന് വീ​ണ്ടും കാ​ലാ​വ​ധി നീ​ട്ടി​ന​ൽ​കി. തീ​ര​ദേ​ശ വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ എം​ഡി സ്ഥാ​ന​ത്ത് തു​ട​രു​ന്ന​തി​നാ​ണ് കാ​ലാ​വ​ധി നീ​ട്ടി​ന​ൽ​കി​യ​ത്.

വി​ര​മി​ച്ച ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഉ​ന്ന​ത പ​ദ​വി​ക​ളി​ൽ തു​ട​രു​ന്ന​തി​ന് 65 വ​യ​സാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ചി​ട്ടു​ള്ള പ്രാ​യ​പ​രി​ധി. എ​ന്നാ​ൽ ഷെ​യ്ക് പ​രീ​തി​ന് നി​ല​വി​ൽ 67 വ​യ​സാ​ണ് പ്രാ​യം.

ഷെ​യ്‌​ക് പ​രീ​തി​ന്‍റെ ത​ന്നെ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ് സ​ർ​ക്കാ​ർ കാ​ലാ​വ​ധി നീ​ട്ടി​യ​ത്. തീ​ര​ദേ​ശ വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ വി​വി​ധ പ​ദ്ധ​തി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​വു​ക​യാ​ണെ​ന്നും, താ​ൻ എം​ഡി സ്ഥാ​ന​ത്ത് നി​ന്ന് മാ​റി​യാ​ൽ പ​ദ്ധ​തി​ക​ൾ ത​ട​സ​പ്പെ​ടു​മെ​ന്നും കാ​ട്ടി പ​രീ​ത് മ​ന്ത്രി സ​ജി ചെ​റി​യാ​ന് ക​ത്ത് ന​ൽ​കി​യി​രു​ന്നു.

ഇ​തേ തു​ട​ർ​ന്നാ​ണ് സം​സ്ഥാ​ന മ​ന്ത്രി​സ​ഭാ യോ​ഗം ഷെ​യ്ക് പ​രീ​തി​ന് കാ​ലാ​വ​ധി നീ​ട്ടി​ന​ൽ​കി​യ​ത്. ഒ​രു വ​ർ​ഷ​ത്തേ​ക്കാ​ണ് നി​ല​വി​ൽ കാ​ലാ​വ​ധി നീ​ട്ടി​യി​രി​ക്കു​ന്ന​ത്. ഡി​സം​ബ​ർ 19ന് ​ആ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

Kerala

ശ്രീ​നി​വാ​സ​ന്‍റെ വി​യോ​ഗ​ത്തി​ലൂ​ടെ ന​ഷ്ട​മാ​യ​ത് മ​ല​യാ​ള സി​നി​മ​യി​ലെ വി​സ്മ​യ​ക​ര​മാ​യ പ്ര​തി​ഭ​യെ: മ​ന്ത്രി സ​ജി ചെ​റി​യാ​ൻ

ആ​ല​പ്പു​ഴ: ശ്രീ​നി​വാ​സ​നെ അ​നു​ശോ​ചി​ച്ച് സാം​സ്കാ​രി​ക മ​ന്ത്രി സ​ജി ചെ​റി​യാ​ൻ. മ​ല​യാ​ള സി​നി​മ​യി​ലെ വി​സ്മ​യ​ക​ര​മാ​യ ഒ​രു പ്ര​തി​ഭ​യെ​യാ​ണ് ശ്രീ​നി​വാ​സ​ന്‍റെ വി​യോ​ഗ​ത്തി​ലൂ​ടെ കേ​ര​ള​ത്തി​ന് ന​ഷ്ട​മാ​യി​രി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി ഫെ​യ്സ്ബു​ക്കി​ൽ കു​റി​ച്ചു.

"ന​ട​ൻ, തി​ര​ക്ക​ഥാ​കൃ​ത്ത്, സം​വി​ധാ​യ​ക​ൻ എ​ന്നീ നി​ല​ക​ളി​ൽ അ​ര​നൂ​റ്റാ​ണ്ടോ​ളം മ​ല​യാ​ള ച​ല​ച്ചി​ത്ര ലോ​ക​ത്തെ വി​സ്മ​യി​പ്പി​ച്ച അ​ദ്ദേ​ഹം, ഒ​രു ബ​ഹു​മു​ഖ പ്ര​തി​ഭ എ​ന്ന വാ​ക്കി​ന് അ​ർ​ഥി​പൂ​ർ​ണ​മാ​യ ഉ​ദാ​ഹ​ര​ണ​മാ​യി​രു​ന്നു. സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ ജീ​വി​താ​നു​ഭ​വ​ങ്ങ​ളെ ഇ​ത്ര​ത്തോ​ളം ത​ന്മ​യ​ത്വ​ത്തോ​ടെ​യും ല​ളി​ത​മാ​യും വെ​ള്ളി​ത്തി​ര​യി​ൽ എ​ത്തി​ച്ച മ​റ്റൊ​രു ക​ലാ​കാ​ര​ൻ ന​മു​ക്കി​ട​യി​ലി​ല്ല.'-​സ​ജി ചെ​റി​യാ​ൻ കു​റി​ച്ചു.

"മ​ല​യാ​ള സി​നി​മ​യു​ടെ ഗ​തി മാ​റ്റി​യ ഒ​ട്ട​ന​വ​ധി ചി​ത്ര​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തി​ന്റെ തൂ​ലി​ക​യി​ൽ നി​ന്നും പി​റ​ന്നു. 'നാ​ടോ​ടി​ക്കാ​റ്റ്', 'വ​ര​വേ​ൽ​പ്പ്', 'മി​ഥു​നം', 'പ​ട്ട​ണ​പ്ര​വേ​ശം' തു​ട​ങ്ങി​യ സി​നി​മ​ക​ൾ ഇ​ന്നും പ്രേ​ക്ഷ​ക​മ​ന​സ്സു​ക​ളി​ൽ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന​ത് അ​വ കൈ​കാ​ര്യം ചെ​യ്ത മ​നു​ഷ്യാ​വ​സ്ഥ​ക​ളു​ടെ തീ​ക്ഷ്ണ​ത കൊ​ണ്ടാ​ണ്. സം​വി​ധാ​യ​ക​ൻ എ​ന്ന നി​ല​യി​ൽ 'വ​ട​ക്കു​നോ​ക്കി​യ​ന്ത്രം', 'ചി​ന്താ​വി​ഷ്ട​യാ​യ ശ്യാ​മ​ള' എ​ന്നീ ചി​ത്ര​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ള സി​നി​മ​യു​ടെ ക​ലാ​പ​ര​മാ​യ ഔ​ന്നി​ത്യം ഉ​യ​ർ​ത്താ​നും അ​ദ്ദേ​ഹ​ത്തി​ന് സാ​ധി​ച്ചു.'-​മ​ന്ത്രി കു​റി​ച്ചു.

"ഓ​രോ മ​ല​യാ​ളി​യു​ടെ​യും സ്വീ​ക​ര​ണ​മു​റി​യി​ലെ ഒ​രം​ഗ​ത്തെ​പ്പോ​ലെ അ​ത്ര​മേ​ൽ പ്രി​യ​പ്പെ​ട്ട​വ​നാ​യി​രു​ന്നു അ​ദ്ദേ​ഹം അ​വ​ത​രി​പ്പി​ച്ച ഓ​രോ ക​ഥാ​പാ​ത്ര​ങ്ങ​ളും.
ഹാ​സ്യ​ത്തെ വെ​റും ചി​രി​ക്ക​പ്പു​റം ചി​ന്ത​യ്ക്കു​ള്ള വ​ഴി​മ​രു​ന്നാ​യി ഉ​പ​യോ​ഗി​ച്ച അ​ദ്ദേ​ഹം, മ​ല​യാ​ളി​യു​ടെ സാ​മൂ​ഹി​ക ബോ​ധ​ത്തെ സ്വാ​ധീ​നി​ച്ച ക​ലാ​കാ​ര​ൻ കൂ​ടി​യാ​യി​രു​ന്നു ശ്രീ​നി​വാ​സ​ൻ.'-​സ​ജി ചെ​റി​യാ​ൻ അ​നു​സ്മ​രി​ച്ചു.

"ജീ​വി​ത​ത്തെ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ക്കു​ക​യും അ​ത് ഒ​ട്ടും ചോ​രാ​തെ ക​ല​യാ​ക്കി മാ​റ്റു​ക​യും ചെ​യ്ത അ​ദ്ദേ​ഹ​ത്തി​ന്റെ വി​യോ​ഗം മ​ല​യാ​ള ച​ല​ച്ചി​ത്ര ലോ​ക​ത്തി​ന് നി​ക​ത്താ​നാ​വാ​ത്ത ന​ഷ്ട​മാ​ണ്. പ്രി​യ ക​ലാ​കാ​ര​ന്റെ വി​യോ​ഗ​ത്തി​ൽ ദുഃ​ഖി​ക്കു​ന്ന കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും സി​നി​മാ പ്രേ​മി​ക​ളു​ടെ​യും വേ​ദ​ന​യി​ൽ ആ​ദ​ര​വോ​ടെ ഞാ​നും പ​ങ്കു​ചേ​രു​ന്നു.'-​സ​ജി ചെ​റി​യാ​ൻ കു​റി​ച്ചു.

Kerala

മ​ന്ത്രി സ​ജി ചെ​റി​യാ​ൻ സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തി​ന്‍റെ ട​യ​ർ ഊ​രി​ത്തെ​റി​ച്ചു

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍റെ വാ​ഹ​നം അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടു. യാ​ത്ര​യ്ക്കി​ടെ ഇ​ന്നോ​വ കാ​റി​ന്‍റെ ട​യ​ര്‍ ഊ​രി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു.

തി​രു​വ​ന​ന്ത​പു​രം വാ​മ​ന​പു​ര​ത്തു​വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. മ​ന്ത്രി​യും വാ​ഹ​ന​ത്തി​ലു​ള്ള​വ​രും പ​രി​ക്കേ​ല്‍​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.

ഇ​ന്ന് ഉ​ച്ച​യ്ക്കാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. വാ​മ​ന​പു​ര​ത്ത് നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് വ​രു​ന്ന​തി​നി​ടെ എം​സി റോ​ഡി​ല്‍ വ​ച്ച് ഇ​ന്നോ​വ​യു​ടെ പി​ന്‍​വ​ശ​ത്തെ ട​യ​ര്‍ ഊ​രി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു.

വാ​ഹ​ന​ത്തി​ന് വേ​ഗം കു​റ​വാ​യ​തി​നാ​ല്‍ വ​ന്‍ അ​പ​ക​ടം ഒ​ഴി​വാ​യി. തു​ട​ര്‍​ന്ന് വാ​മ​ന​പു​രം എം​എ​ല്‍​എ​യു​ടെ വാ​ഹ​ന​ത്തി​ല്‍ മ​ന്ത്രി തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് തി​രി​ച്ചു.

Kerala

വെ​ള്ളാ​പ്പ​ള്ളി മു​ഖ്യ​മ​ന്ത്രി​യു​ടെ കാ​റി​ൽ സ​ഞ്ച​രി​ച്ച​തി​ൽ ഒ​രു തെ​റ്റു​മി​ല്ല: മ​ന്ത്രി സ​ജി ചെ​റി​യാ​ൻ

ആ​ല​പ്പു​ഴ: എ​സ്എ​ൻ​ഡി​പി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ കാ​റി​ൽ സ​ഞ്ച​രി​ച്ച​തി​ൽ ഒ​രു തെ​റ്റു​മി​ല്ലെ​ന്ന് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ. വെ​ള്ള​പ്പ​ള്ളി മു​ഖ്യ​മ​ന്ത്രി​യു​ടെ കാ​റി​ൽ വ​ന്ന സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യാ​ജ​പ്ര​ച​ര​ണം ന​ട​ക്കു​ന്നു​വെ​ന്നും സ​ജി ചെ​റി​യാ​ൻ പ​റ​ഞ്ഞു.

"ഡോ​ർ തു​റ​ന്ന് വെ​ള്ളാ​പ്പ​ള്ളി ത​ന്നെ​യാ​ണ് കാ​റി​ൽ ക​യ​റി​യ​ത്. പ്രാ​യ​മു​ള്ള ആ​ള​ല്ലേ. ന​ട​ക്കാ​ൻ ബു​ദ്ധി​മു​ട്ട് ഉ​ള്ള​ത് കൊ​ണ്ട് ക​യ​റി​യ​താ​വും. അ​തി​ൽ എ​ന്താ​ണ് തെ​റ്റ്‌. മാ​ധ്യ​മ​ങ്ങ​ൾ സം​ഭ​വം വ​ള​ച്ചൊ​ടി​ച്ചു. പ്ര​തി​പ​ക്ഷ​ത്തി​ന് വേ​റൊ​രു പ​ണി​യു​മി​ല്ല.'- മ​ന്ത്രി സ​ജി ചെ​റി​യാ​ൻ പ​റ​ഞ്ഞു

എ​സ്എ​ൻ​ഡി​പി​യു​മാ​യി മാ​ത്ര​മ​ല്ല, എ​ൻ​എ​സ്എ​സ്, ന്യൂ​ന​പ​ക്ഷ സം​ഘ​ട​ന​ക​ളു​മാ​യും സി​പി​എ​മ്മി​ന് ന​ല്ല ബ​ന്ധ​മാ​ണു​ള്ള​ത്. ഒ​രു മ​ത സം​ഘ​ട​ന​ക​ളും ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫി​നെ​തി​രെ പ്ര​വ​ർ​ത്തി​ച്ചി​ട്ടി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

"യു​ഡി​എ​ഫ് ന്യൂ​ന​പ​ക്ഷ വീ​ടു​ക​ളി​ൽ ഭൂ​രി​പ​ക്ഷ വ​ർ​ഗീ​യ​ത പ​റ​ഞ്ഞു. ഭൂ​രി​പ​ക്ഷ വീ​ടു​ക​ളി​ൽ ന്യൂ​ന​പ​ക്ഷ വ​ർ​ഗീ​യ​ത ആ​യി​രു​ന്നു പ്ര​ച​ര​ണം. എ​ൽ​ഡി​എ​ഫ് പ​റ​ഞ്ഞ​ത് രാ​ഷ്ട്രീ​യ​മാ​ണ്. ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ തി​രി​ച്ച​ടി ഉ​ണ്ടാ​യി​ട്ടി​ല്ല.'-​സ​ജി ചെ​റി​യാ​ൻ പ​റ​ഞ്ഞു.

കാ​ര്യ​മാ​യ തി​രി​ച്ച​ടി ഉ​ണ്ടാ​യ​ത് കു​ട്ട​നാ​ട്ടി​ൽ മാ​ത്ര​മാ​ണെ​ന്നും തി​രി​ച്ച​ടി പ്ര​ത്യേ​കം പ​രി​ശോ​ധി​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി, എ​ൽ​ഡി​എ​ഫി​ലെ അ​നൈ​ക്യം തി​രി​ച്ച​ടി​യാ​യി. പ്ര​ശ്നം പ​രി​ഹ​രി​ക്കു​മെ​ന്നും ജി​ല്ല​യി​ൽ ബി​ജെ​പി കാ​ര്യ​മാ​യ നേ​ട്ടം ഉ​ണ്ടാ​ക്കി​യി​ട്ടി​ല്ലെ​ന്നും സ​ജി ചെ​റി​യാ​ൻ പ​റ​ഞ്ഞു.

District News

ആ​ഴ​ക്ക​ട​ൽ മീൻപിടിത്തത്തിന് ര​ണ്ടു ല​ക്ഷം കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​: മ​ന്ത്രി സജി ചെറിയാൻ

ചേ​ര്‍​ത്ത​ല: കേ​ര​ള​ത്തി​ലെ ആ​ഴ​ക്ക​ട​ൽ മ​ത്സ്യ​ബ​ന്ധ​ന​മേ​ഖ​ല​യി​ൽ ആ​ധു​നി​ക ശാ​സ്ത്ര-​സാ​ങ്കേ​തി​ക​വി​ദ്യ കൊ​ണ്ടു​വ​രാ​നാ​യി ര​ണ്ടു ല​ക്ഷം കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക​ളാ​ണ് വി​ഭാ​വ​നം ചെ​യ്തു വ​രു​ന്ന​തെ​ന്ന് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ പ​റ​ഞ്ഞു. അ​ർ​ത്തു​ങ്ക​ൽ ഫി​ഷിം​ഗ് ഹാ​ർ​ബ​റി​ന്‍റെ മൂ​ന്നാം​ഘ​ട്ട പു​ലി​മു​ട്ടു​ക​ളു​ടെ​യും മ​റ്റ് അ​നു​ബ​ന്ധ പ്ര​വൃത്തി​ക​ളു​ടെ​യും നി​ർ​മാ​ണോ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.


അ​ർ​ത്തു​ങ്ക​ൽ പ്ര​ദേ​ശ​ത്തെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വി​താ​ഭി​ലാ​ഷ​മാ​ണ് യാ​ഥാ​ർ​ഥ്യമാ​കാ​ൻ പോ​കു​ന്ന​ത്. 2027 സെ​പ്റ്റം​ബ​റി​ൽ ഹാ​ർ​ബ​ർ നാ​ടി​ന് സ​മ​ർ​പ്പി​ക്കും. വ​ലി​യ ക​ട​ൽ​ത്തീ​ര​മു​ള്ള ആ​ല​പ്പു​ഴ​യ്ക്ക് ഹാ​ർ​ബ​റു​ക​ൾ കു​റ​വാ​ണെ​ന്ന തി​രി​ച്ച​റി​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ നാ​ല് ഹാ​ർ​ബ​റു​ക​ളാ​ണ് അ​നു​വ​ദി​ച്ച​ത്.


മ​ന്ത്രി പി. ​പ്ര​സാ​ദ് അ​ധ്യ​ക്ഷ​നാ​യി. ക​ട​ൽ​ക്ഷോ​ഭം ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ശ്ന​ങ്ങ​ളി​ൽനി​ന്നും സു​ര​ക്ഷി​ത​മ​ല്ലാ​ത്ത തൊ​ഴി​ൽ അ​ന്ത​രീ​ക്ഷ​ത്തി​ൽ നി​ന്നും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ സം​ര​ക്ഷി​ക്കാ​ൻ സാ​ധ്യ​മാ​യ​തെ​ല്ലാം ചെ​യ്യു​ന്ന സ​ർ​ക്കാ​രാ​ണി​തെ​ന്ന് മ​ന്ത്രി പി. ​പ്ര​സാ​ദ് പ​റ​ഞ്ഞു. പു​ലി​മു​ട്ടു​ക​ൾ സ്ഥാ​പി​ക്കു​ന്ന പ്ര​വൃത്തി​യു​ടെ ഫ്ലാ​ഗ് ഓ​ഫ് ക​ർ​മം മ​ന്ത്രി സ​ജി ചെ​റി​യാ​നും മ​ന്ത്രി പി. ​പ്ര​സാ​ദും ചേ​ർ​ന്നു നി​ർ​വ​ഹി​ച്ചു.


ഹാ​ർ​ബ​ർ എ​ന്‍​ജി​നി​യ​റിം​ഗ് വ​കു​പ്പ് ചീ​ഫ് എ​ൻ​ജ​ിനി​യ​ർ ഇ​ൻ ചാ​ർ​ജ് വി.​കെ. ലോ​ട്ട​സ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ചേ​ർ​ത്ത​ല തെ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​നി​മോ​ൾ സാം​സ​ൺ, ക​ഞ്ഞി​ക്കു​ഴി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജി അ​നി​ൽ​കു​മാ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സ​ജി​മോ​ൾ ഫ്രാ​ൻ​സി​സ്, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് നി​ബു എ​സ്. പ​ത്മം, അ​ർ​ത്തു​ങ്ക​ൽ ബ​സ​ലി​ക്ക റെ​ക്ട​ർ ഫാ.​ യേ​ശു​ദാ​സ് കാ​ട്ടു​ങ്ക​ല്‍​ത​യ്യി​ല്‍, മ​ത്സ്യ ബോ​ർ​ഡ് അം​ഗം ടി.​എ​സ്. രാ​ജേ​ഷ്, തീ​ര​ദേ​ശ വി​ക​സ​ന കോ​ർ​പറേ​ഷ​ൻ മെ​ംബർ പി.​ഐ. ഹാ​രി​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Kerala

വെ​റു​തെ ത​ള്ളി മ​റി​ച്ചി​ട്ട് കാ​ര്യ​മി​ല്ല; മ​ന്ത്രി സ​ജി ചെ​റി​യാ​നെ​തി​രെ വി​ന​യ​ൻ

കൊ​ച്ചി: ച​ല​ച്ചി​ത്ര അ​വാ​ർ​ഡ് പ്ര​ഖ്യാ​പ​ന​ത്തി​ന് പി​ന്നാ​ലെ മ​ന്ത്രി സ​ജി ചെ​റി​യാ​നെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി സം​വി​ധാ​യ​ക​ൻ വി​ന​യ​ൻ. ഈ ​സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് ഒ​രു പ​രാ​തി​യും ഉ​യ​രാ​ത്ത അ​ഞ്ചാ​മ​ത്തെ സി​നി​മാ അ​വാ​ര്‍​ഡാ​ണ് പ്ര​ഖ്യാ​പി​ച്ച​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞി​രു​ന്നു.

ഇ​തി​നു മ​റു​പ​ടി​യാ​യി​ട്ടാ​ണ് ഫേ​യ്സ്‌​ബു​ക്കി​ലൂ​ടെ വി​ന​യ​ൻ രം​ഗ​ത്തെ​ത്തി​യ​ത്. 2022 ലെ ​അ​വാ​ർ​ഡ് പ്ര​ഖ്യാ​പി​ച്ചു ക​ഴി​ഞ്ഞ​പ്പോ​ൾ പ​ത്തൊ​മ്പ​താം നൂ​റ്റാ​ണ്ട് എ​ന്ന ത​ന്‍റെ സി​ന​മ​യ്ക്ക് അ​വാ​ർ​ഡ് നി​ഷേ​ധി​ക്കാ​ൻ ച​ല​ച്ചി​ത്ര അ​ക്കാ​ഡ​മി ഇ​ട​പെ​ട്ടു. ഇ​ത് വെ​ളി​പ്പെ​ടു​ത്തി​യ​ത് ജൂ​റി അം​ഗ​ങ്ങ​ൾ ത​ന്നെ​യാ​ണ്.

അ​ന്ന​ത്തെ ജൂ​റി അം​ഗ​ങ്ങ​ളാ​യ നേ​മം പു​ഷ്പ​രാ​ജും ജെ​ൻ​സി ഗ്രി​ഗ​റി​യും അ​ക്കാ​ര്യം പ​റ​യു​ന്ന വോ​യി​സ് ക്ലി​പ്പു​ക​ൾ ഇ​ന്നും സോ​ഷ്യ​ൽ മീ​ഡി​യാ​യി​ലു​ണ്ട്. മി​നി​സ്റ്റ​ർ മ​റ​ന്നു പോ​യെ​ങ്കി​ൽ ഞാ​ൻ ഒ​ന്നു കൂ​ടി എ​ടു​ത്ത​യ​ച്ചു ത​രാം.

സ്വ​ജ​ന​പ​ക്ഷ​പാ​ത​ത്തി​ലും വി​ല​കു​റ​ഞ്ഞ രാ​ഷ്ട്രീ​യ​ക്ക​ളി​യി​ലും ആ​രും ഒ​ട്ടും മോ​ശ​മ​ല്ല. വെ​റു​തെ ത​ള്ളി മ​റി​ച്ചി​ട്ടൊ​രു കാ​ര്യ​വു​മി​ല്ലെ​ന്നും വി​ന​യ​ൻ പ​റ​ഞ്ഞു.

Movies

കു​ട്ടി​ക​ൾ​ക്ക് അ​വാ​ർ​ഡ് കൊ​ടു​ക്കാ​ൻ പാ​ക​ത്തി​നു​ള്ള നി​ല​വാ​രം ജൂ​റി ക​ണ്ടി​ല്ല: അ​വാ​ർ​ഡ് വി​വാ​ദ​ത്തി​ൽ സ​ജി ചെ​റി​യാ​ൻ  

55-ാമ​ത് സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​ങ്ങ​ൾ സം​ബ​ന്ധി​ച്ച് വി​മ​ര്‍​ശ​ന​ങ്ങ​ള്‍​ക്ക് പ്ര​തി​ക​ര​ണ​വു​മാ​യി സാം​സ്കാ​രി​ക മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍. പ​രാ​തി​യി​ല്ലാ​തെ അ​ഞ്ചാ​മ​തും അ​വാ​ര്‍​ഡ് പ്ര​ഖ്യാ​പി​ച്ചു​വെ​ന്നും കൈ​യ​ടി മാ​ത്ര​മേ​യു​ള്ളൂ​വെ​ന്നും മ​ന്ത്രി കോ​ഴി​ക്കോ​ട്ട് മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.

പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​മാ​യ ബാ​ല​താ​ര​ങ്ങ​ളും സി​നി​മ​യും ഇ​ത്ത​വ​ണ ഉ​ണ്ടാ​യി​രു​ന്നി​ല്ല എ​ന്നാ​ണ് ജൂ​റി​യു​ടെ വി​ല​യി​രു​ത്ത​ൽ. നാ​ലു സി​നി​മ​ക​ള്‍ ഈ ​വ​ര്‍​ഷ​ത്തെ അ​വാ​ര്‍​ഡി​നു​വേ​ണ്ടി വ​ന്നി​രു​ന്നു. ര​ണ്ട് സി​നി​മ​ക​ള്‍ അ​വ​സാ​ന ലാ​പ്പി​ലേ​ക്ക് എ​ത്തി. ക്രി​യേ​റ്റീ​വാ​യ സി​നി​മ​യാ​യി ജൂ​റി അ​വ ര​ണ്ടി​നേ​യും ക​ണ്ടി​ല്ല. അ​വാ​ര്‍​ഡ് കൊ​ടു​ക്കാ​ന്‍ പാ​ക​ത്തി​ലേ​ക്ക് സൃ​ഷ്ടി​പ​ര​മാ​യ നി​ല​വാ​രം ഇ​വ​യ്ക്കി​ല്ലെ​ന്ന്‌ ജൂ​റി അ​ഭി​പ്രാ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

പ​രി​ഗ​ണ​ന​യ്ക്ക് വ​ന്ന​ത്‌ അ​വാ​ര്‍​ഡ് ന​ല്‍​കാ​ന്‍ ക​ഴി​യു​ന്ന സി​നി​മ​ക​ളാ​യി ജൂ​റി ക​ണ്ടി​ല്ല. അ​തി​ല്‍ അ​വ​ര്‍ സ​ങ്ക​ട​പ്പെ​ടു​ന്നു​ണ്ട്. ന​മ്മു​ടെ കു​റ​വാ​യി കാ​ണേ​ണ്ട. ക​ഴി​ഞ്ഞ വ​ർ​ഷം കു​ട്ടി​ക​ൾ​ക്ക് അ​വാ​ർ​ഡ് ല​ഭി​ച്ചി​രു​ന്നു. ഈ ​വ​ർ​ഷം അ​ങ്ങ​നെ​യു​ണ്ടാ​യി​ല്ല എ​ന്ന​ത് പ​രി​ഹ​രി​ക്കേ​ണ്ട പ്ര​ശ്ന​മാ​ണ്.

കു​ട്ടി​ക​ളു​ടെ ന​ല്ല സി​നി​മ​ക​ൾ ഉ​ണ്ടാ​കാ​നു​ള്ള ഇ​ട​പെ​ട​ൽ സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​ക​ണ​മെ​ന്ന നി​ർ​ദേ​ശം ജൂ​റി വെ​ച്ചി​ട്ടു​ണ്ട്. ഇ​തി​നാ​യി സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ യോ​ഗം വി​ളി​ച്ചു ചേ​ർ​ക്കും. ആ ​പ്ര​ശ്നം പ​രി​ഹ​രി​ക്കും. അ​ടു​ത്ത അ​വാ​ർ​ഡ് വ​രു​മ്പോ​ൾ കു​ട്ടി​ക​ൾ​ക്ക് അ​വാ​ർ​ഡ് ഉ​ണ്ടാ​കു​മെ​ന്നും സ​ജി ചെ​റി​യാ​ൻ പ​റ​ഞ്ഞു.

നൂ​റു​ക​ണ​ക്കി​ന് സി​നി​മ​യാ​ണ് കേ​ര​ള​ത്തി​ല്‍ പി​റ​ക്കു​ന്ന​ത്. ഭൂ​രി​പ​ക്ഷം ചി​ത്ര​ങ്ങ​ളും പ​രാ​ജ​യ​പ്പെ​ടു​ക​യാ​ണ്. മ​മ്മൂ​ക്ക​യ്ക്ക് അ​വാ​ര്‍​ഡ് കി​ട്ടി​യ​ത് കേ​ര​ള​ത്തി​ല്‍ മൊ​ത്തം ആ​ളു​ക​ളും ക​ണ്ട​തു​കൊ​ണ്ടൊ​ന്നു​മ​ല്ല. ന​ല്ല ഒ​ന്നാ​ന്ത​രം സി​നി​മ​യാ​ണ്, പ​ക്ഷേ എ​ത്ര​പേ​ര്‍ ക​ണ്ടു. പ്ര​ശ്‌​നം ഗൗ​ര​മാ​യി കാ​ണു​ന്നു​ണ്ട്. ആ​ളു​ക​ള്‍​ക്ക് താ​ത്പ​ര്യ​മു​ള്ള സി​നി​മ​ക​ള്‍ വ​ര​ണം. എ​ന്നാ​ല്‍, മൂ​ല്യ​മു​ള്ള സി​നി​മ​ക​ളും വേ​ണം. എ​ല്ലാം​കൂ​ടെ ചേ​രു​ന്ന​താ​ണ​ല്ലോ സി​നി​മ​യെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

വേ​ട​ന് പോ​ലും പു​ര​സ്‌​കാ​രം ന​ൽ​കി​യെ​ന്ന പ​രാ​മ​ർ​ശ​ത്തെ​ക്കു​റി​ച്ചും മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു. കേ​ര​ള​ത്തി​ൽ ഗാ​ന​ര​ച​യി​താ​ക്ക​ളാ​യ നി​ര​വ​ധി പ്ര​ഗ​ത്ഭ​ർ ഉ​ണ്ടാ​യി​ട്ടും ഗാ​ന​ര​ച​യി​താ​വ​ല്ലാ​ത്ത വേ​ട​ന് മി​ക​ച്ച ഒ​രു പാ​ട്ടി​ന്‍റെ പേ​രി​ൽ പു​ര​സ്കാ​രം ന​ൽ​കി എ​ന്ന​താ​ണ് ഉ​ദ്ദേ​ശി​ച്ച​തെ​ന്ന് മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു.

Kerala

"കു​ട്ടി​ക​ൾ​ക്ക് അ​വാ​ർ​ഡ് കൊ​ടു​ക്കാ​ൻ പാ​ക​ത്തി​നു​ള്ള നി​ല​വാ​രം ജൂ​റി ക​ണ്ടി​ല്ല': മ​ന്ത്രി സ​ജി ചെ​റി​യാ​ൻ

കോ​ഴി​ക്കോ​ട്: അ​മ്പ​ത്തി​യ​ഞ്ചാ​മ​ത് സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​ങ്ങ​ൾ സം​ബ​ന്ധി​ച്ച് വി​മ​ര്‍​ശ​ന​ങ്ങ​ള്‍​ക്ക് പ്ര​തി​ക​ര​ണ​വു​മാ​യി സാം​സ്കാ​രി​ക മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍. പ​രാ​തി​യി​ല്ലാ​തെ അ​ഞ്ചാ​മ​തും അ​വാ​ര്‍​ഡ് പ്ര​ഖ്യാ​പി​ച്ചു​വെ​ന്നും കൈ​യ​ടി മാ​ത്ര​മേ​യു​ള്ളൂ​വെ​ന്നും മ​ന്ത്രി കോ​ഴി​ക്കോ​ട്ട് മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.

പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​മാ​യ ബാ​ല​താ​ര​ങ്ങ​ളും സി​നി​മ​യും ഇ​ത്ത​വ​ണ ഉ​ണ്ടാ​യി​രു​ന്നി​ല്ല എ​ന്നാ​ണ് ജൂ​റി​യു​ടെ വി​ല​യി​രു​ത്ത​ൽ. നാ​ലു സി​നി​മ​ക​ള്‍ ഈ ​വ​ര്‍​ഷ​ത്തെ അ​വാ​ര്‍​ഡി​നു​വേ​ണ്ടി വ​ന്നി​രു​ന്നു. ര​ണ്ട് സി​നി​മ​ക​ള്‍ അ​വ​സാ​ന ലാ​പ്പി​ലേ​ക്ക് എ​ത്തി. ക്രി​യേ​റ്റീ​വാ​യ സി​നി​മ​യാ​യി ജൂ​റി അ​വ ര​ണ്ടി​നേ​യും ക​ണ്ടി​ല്ല. അ​വാ​ര്‍​ഡ് കൊ​ടു​ക്കാ​ന്‍ പാ​ക​ത്തി​ലേ​ക്ക് സൃ​ഷ്ടി​പ​ര​മാ​യ നി​ല​വാ​രം ഇ​വ​യ്ക്കി​ല്ലെ​ന്ന്‌ ജൂ​റി അ​ഭി​പ്രാ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

പ​രി​ഗ​ണ​ന​യ്ക്ക് വ​ന്ന​ത്‌ അ​വാ​ര്‍​ഡ് ന​ല്‍​കാ​ന്‍ ക​ഴി​യു​ന്ന സി​നി​മ​ക​ളാ​യി ജൂ​റി ക​ണ്ടി​ല്ല. അ​തി​ല്‍ അ​വ​ര്‍ സ​ങ്ക​ട​പ്പെ​ടു​ന്നു​ണ്ട്. ന​മ്മു​ടെ കു​റ​വാ​യി കാ​ണേ​ണ്ട. ക​ഴി​ഞ്ഞ വ​ർ​ഷം കു​ട്ടി​ക​ൾ​ക്ക് അ​വാ​ർ​ഡ് ല​ഭി​ച്ചി​രു​ന്നു. ഈ ​വ​ർ​ഷം അ​ങ്ങ​നെ​യു​ണ്ടാ​യി​ല്ല എ​ന്ന​ത് പ​രി​ഹ​രി​ക്കേ​ണ്ട പ്ര​ശ്ന​മാ​ണ്.

കു​ട്ടി​ക​ളു​ടെ ന​ല്ല സി​നി​മ​ക​ൾ ഉ​ണ്ടാ​കാ​നു​ള്ള ഇ​ട​പെ​ട​ൽ സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​ക​ണ​മെ​ന്ന നി​ർ​ദേ​ശം ജൂ​റി വെ​ച്ചി​ട്ടു​ണ്ട്. ഇ​തി​നാ​യി സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ യോ​ഗം വി​ളി​ച്ചു ചേ​ർ​ക്കും. ആ ​പ്ര​ശ്നം പ​രി​ഹ​രി​ക്കും. അ​ടു​ത്ത അ​വാ​ർ​ഡ് വ​രു​മ്പോ​ൾ കു​ട്ടി​ക​ൾ​ക്ക് അ​വാ​ർ​ഡ് ഉ​ണ്ടാ​കു​മെ​ന്നും സ​ജി ചെ​റി​യാ​ൻ പ​റ​ഞ്ഞു.

നൂ​റു​ക​ണ​ക്കി​ന് സി​നി​മ​യാ​ണ് കേ​ര​ള​ത്തി​ല്‍ പി​റ​ക്കു​ന്ന​ത്. ഭൂ​രി​പ​ക്ഷം ചി​ത്ര​ങ്ങ​ളും പ​രാ​ജ​യ​പ്പെ​ടു​ക​യാ​ണ്. മ​മ്മൂ​ക്ക​യ്ക്ക് അ​വാ​ര്‍​ഡ് കി​ട്ടി​യ​ത് കേ​ര​ള​ത്തി​ല്‍ മൊ​ത്തം ആ​ളു​ക​ളും ക​ണ്ട​തു​കൊ​ണ്ടൊ​ന്നു​മ​ല്ല. ന​ല്ല ഒ​ന്നാ​ന്ത​രം സി​നി​മ​യാ​ണ്, പ​ക്ഷേ എ​ത്ര​പേ​ര്‍ ക​ണ്ടു. പ്ര​ശ്‌​നം ഗൗ​ര​മാ​യി കാ​ണു​ന്നു​ണ്ട്. ആ​ളു​ക​ള്‍​ക്ക് താ​ത്പ​ര്യ​മു​ള്ള സി​നി​മ​ക​ള്‍ വ​ര​ണം. എ​ന്നാ​ല്‍, മൂ​ല്യ​മു​ള്ള സി​നി​മ​ക​ളും വേ​ണം. എ​ല്ലാം​കൂ​ടെ ചേ​രു​ന്ന​താ​ണ​ല്ലോ സി​നി​മ​യെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

വേ​ട​ന് പോ​ലും പു​ര​സ്‌​കാ​രം ന​ൽ​കി​യെ​ന്ന പ​രാ​മ​ർ​ശ​ത്തെ​ക്കു​റി​ച്ചും മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു. കേ​ര​ള​ത്തി​ൽ ഗാ​ന​ര​ച​യി​താ​ക്ക​ളാ​യ നി​ര​വ​ധി പ്ര​ഗ​ത്ഭ​ർ ഉ​ണ്ടാ​യി​ട്ടും ഗാ​ന​ര​ച​യി​താ​വ​ല്ലാ​ത്ത വേ​ട​ന് മി​ക​ച്ച ഒ​രു പാ​ട്ടി​ന്‍റെ പേ​രി​ൽ പു​ര​സ്കാ​രം ന​ൽ​കി എ​ന്ന​താ​ണ് ഉ​ദ്ദേ​ശി​ച്ച​തെ​ന്ന് മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു.

Kerala

പ്രേം​കു​മാ​റി​നെ മാ​റ്റി​യ​ത് കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​യ​തു​കൊ​ണ്ട്: മ​ന്ത്രി സ​ജി ചെ​റി​യാ​ൻ

തി​രു​വ​ന​ന്ത​പു​രം: ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തു​നി​ന്നു ന​ട​ൻ പ്രേം​കു​മാ​റി​നെ മാ​റ്റി​യ​ത് കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​യ​തു​കൊ​ണ്ടാ​ണെ​ന്ന് സാം​സ്കാ​രി​ക മ​ന്ത്രി സ​ജി ചെ​റി​യാ​ൻ.

ത​ർ​ക്ക​ങ്ങ​ളു​ടെ പേ​രി​ല​ല്ല മാ​റ്റം. സ്വാ​ഭാ​വി​ക ന​ട​പ​ടി മാ​ത്ര​മാ​ണ്. സ്ഥാ​ന​ത്തു​നി​ന്നു മാ​റ്റി​യ കാ​ര്യം അ​റി​യി​ക്കാ​ൻ അ​ക്കാ​ദ​മി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നു. പ്രേം​കു​മാ​റി​ന് അ​ർ​ഹ​മാ​യ പ​രി​ഗ​ണ​ന​യാ​ണ് സ​ർ​ക്കാ​ർ ന​ൽ​കി​യ​ത്. സ്ഥാ​ന​മാ​റ്റം അ​റി​യി​ക്കേ​ണ്ട​ത് അ​ക്കാ​ദ​മി​യാ​ണ്. പ്രേം​കു​മാ​ർ എ​ല്ലാ​യ്പ്പോ​ഴും ഇ​ട​ത് സ​ഹ​യാ​ത്രി​ക​നാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ആ​ശ സ​മ​ര​ത്തെ പി​ന്തു​ണ​ച്ച​തി​ന്‍റെ പേ​രി​ലാ​ണ് പ്രേം​കു​മാ​റി​നെ ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി സ്ഥാ​ന​ത്തു​നി​ന്ന് മാ​റ്റി​യ​തെ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യാ​യാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തു​നി​ന്നു മാ​റ്റി​യ കാ​ര്യം ത​ന്നെ അ​റി​യി​ക്കാ​ത്ത​തി​ലു​ള്ള അ​തൃ​പ്തി ഞായറാഴ്ച പ്രേം​കു​മാ​ർ പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു.

Kerala

ജി. ​സു​ധാ​ക​ര​നു​മാ​യി യാ​തൊ​രു പ്ര​ശ്ന​വു​മി​ല്ല; ചേ​ർ​ത്ത് പി​ടി​ക്കും: മ​ന്ത്രി സ​ജി ചെ​റി​യാ​ൻ

തി​രു​വ​ന​ന്ത​പു​രം: ജി.​സു​ധാ​ക​ര​നു​മാ​യി ത​നി​ക്ക് യാ​തൊ​രു പ്ര​ശ്ന​വു​മി​ല്ലെ​ന്ന് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ. സു​ധാ​ക​ര​നെ നേ​രി​ൽ കാ​ണു​മെ​ന്നും ചേ​ര്‍​ത്തു​നി​ര്‍​ത്തു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സു​ധാ​ക​ര​ന് ത​ന്നെ​യ​ട​ക്കം വി​മ​ര്‍​ശി​ക്കാ​നു​ള്ള അ​ധി​കാ​ര​മു​ണ്ട്.

ഞ​ങ്ങ​ൾ ന​ന്ദി​കെ​ട്ട​വ​ര​ല്ല. അ​ദ്ദേ​ഹ​ത്തെ ത​ക​ർ​ത്തി​ട്ട് ഒ​ന്നും സാ​ധി​ക്കാ​നി​ല്ല. ഒ​റ്റ​കെ​ട്ടാ​യി തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടാ​ൻ ഒ​രു​ങ്ങു​ന്ന സ​മ​യ​മാ​ണി​ത്. സു​ധാ​ക​ര​ന് എ​ന്തെ​ങ്കി​ലും പ്ര​യാ​സ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ൽ അ​തെ​ല്ലാം ചോ​ദി​ക്കും. ചി​ല കാ​ര്യ​ങ്ങ​ളെ​ല്ലാം ഞ​ങ്ങ​ളു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​ട്ടു​ണ്ട്.

പാ​ർ​ട്ടി​യു​ടെ നേ​തൃ​നി​ര​യി​ൽ നി​ന്നു​കൊ​ണ്ടു​ത​ന്നെ അ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ക്കും. ജി.​സു​ധാ​ക​ര​ൻ പാ​ർ​ട്ടി​യി​ൽ നി​ന്ന് അ​ക​ന്നു​വെ​ന്ന​ത് മാ​ധ്യ​മ സൃ​ഷ്ടി​യാ​ണ്. പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​തി​ൽ തെ​റ്റി​ല്ല. കോ​ൺ​ഗ്ര​സി​ന്‍റെ സാ​ഹി​ത്യ സ​മ്മേ​ള​ന​ത്തി​ലാ​ണ് അ​ദ്ദേ​ഹം പ​ങ്കെ​ടു​ത്ത​ത്.

സാം​സ്കാ​രി​ക മേ​ഖ​ല​യി​ൽ ന​ല്ല അ​റി​വു​ള്ള വ്യ​ക്തി​യാ​ണ് അ​ദ്ദേ​ഹം. അ​തി​ൽ ഒ​രു​തെ​റ്റും കാ​ണു​ന്നി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സി​പി​എ​മ്മു​മാ​യി ഇ​ട​ഞ്ഞു​നി​ൽ​ക്കു​ന്ന ജി. ​സു​ധാ​ക​ര​ൻ ക​ഴി​ഞ്ഞ ദി​വ​സം കു​ട്ട​നാ​ട്ടി​ൽ ന​ട​ത്തി​യ പാ​ർ​ട്ടി പ​രി​പാ​ടി​യി​ൽ നി​ന്ന് വി​ട്ടു​നി​ന്നി​രു​ന്നു.

Kerala

ജി. ​സു​ധാ​ക​ര​ൻ ത​ന്‍റെ നേ​താ​വ്, താ​ൻ ഒ​ന്നും ഉ​പ​ദേ​ശി​ച്ചി​ട്ടി​ല്ല: മ​ന്ത്രി സ​ജി ചെ​റി​യാ​ൻ

ആ​ല​പ്പു​ഴ: ജി. ​സു​ധാ​ക​ര​ൻ ത​ന്‍റെ നേ​താ​വാ​ണെ​ന്നും താ​ൻ ഒ​ന്നും ഉ​പ​ദേ​ശി​ച്ചി​ട്ടി​ല്ലെ​ന്നും മ​ന്ത്രി സ​ജി ചെ​റി​യാ​ൻ. താ​ൻ ഉ​പ​ദേ​ശി​ക്കാ​ൻ ആ​ള​ല്ല. സു​ധാ​ക​ര​ൻ സാ​ർ പ​റ​ഞ്ഞ​താ​ണ് ശ​രി. സു​ധാ​ക​ര​ൻ സാ​റി​ന് എ​ന്നെ കു​റി​ച്ച് ഒ​രു തെ​റ്റി​ധാ​ര​ണ​യു​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മാ​ധ്യ​മ​ങ്ങ​ൾ തെ​റ്റി​ധാ​ര​ണ ഉ​ണ്ടാ​ക്ക​രു​ത്. എ​ന്തെ​ങ്കി​ലും ഉ​ണ്ടെ​ങ്കി​ൽ ഞ​ങ്ങ​ൾ സം​സാ​രി​ച്ചു തീ​ർ​ത്തോ​ളാ​മെ​ന്നും സ​ജി ചെ​റി​യാ​ൻ പ​റ​ഞ്ഞു.

സു​ധാ​ക​ര​ൻ പാ​ർ​ട്ടി​യു​ടെ ഭാ​ഗ​മാ​ണ്. സു​ധാ​ക​ര​ൻ സാ​ർ മു​ന്നി​ൽ നി​ന്ന് പാ​ർ​ട്ടി​യെ ന​യി​ക്കും. എ​ല്ലാ പ​രി​പാ​ടി​ക​ളി​ലും പ​ങ്കെ​ടു​ക്കു​മെ​ന്നും സ​ജി ചെ​റി​യാ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

നേ​ര​ത്തെ മ​ന്ത്രി സ​ജി ചെ​റി​യാ​നെ​തി​രെ ജി. ​സു​ധാ​ക​ര​ൻ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. പാ​ർ​ട്ടി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കാ​ൻ സ​ജി ചെ​റി​യാ​ൻ ശ്ര​മി​ച്ചു​വെ​ന്നും പു​റ​ത്താ​ക്കി എ​ന്ന് പ​റ​ഞ്ഞ് ചി​ല സ​ഖാ​ക്ക​ൾ പ​ട​ക്കം പൊ​ട്ടി​ച്ചു​വെ​ന്നു​മാ​യി​രു​ന്നു സു​ധാ​ക​ര​ന്‍റെ വി​മ​ർ​ശ​നം.

Kerala

ശ​ബ​രി​മ​ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ കൊ​ള്ള ന​ട​ന്ന​ത് ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ കാ​ല​ത്ത്: സ​ജി ചെ​റി​യാ​ൻ

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ കൊ​ള്ള ന​ട​ന്ന​ത് ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ കാ​ല​ത്തെ​ന്ന് മ​ന്ത്രി സ​ജി ചെ​യാ​ൻ.

ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ ഇ​ന്ന് യു​ഡി​എ​ഫി​ന് നൊ​മ്പ​ര​വും ക​ണ്ണു​നീ​രു​മാ​ണ്. ശ​ബ​രി​മ​ല പ്ര​തി​ഷേ​ധ​ങ്ങ​ൾ എ​ന്തി​നെ​ന്നു പോ​ലും പ്ര​തി​പ​ക്ഷ​ത്തി​ന​റി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ശ​ബ​രി​മ​ല​യി​ലേ​ക്കു​ള്ള റോ​ഡു​ക​ൾ ന​ശി​ച്ച​ത് യു​ഡി​എ​ഫ് കാ​ല​ത്താ​ണ്. മി​ക​ച്ച കു​ണ്ടും കു​ഴി​യും അ​ന്ന് കാ​ണാ​മാ​യി​രു​ന്നു. റോ​ഡി​ലൂ​ടെ പോ​കു​ന്ന​വ​ൻ തി​രി​ച്ച് ന​ട്ടെ​ല്ലി​ല്ലാ​തെ വ​രു​ന്ന കാ​ല​മാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു.

Kerala

സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി മ്യൂ​സി​യം പൂ​ർ​ത്തി​യാ​ക്കാ​ൻ പി​ന്തു​ണ ന​ൽ​കും: മ​ന്ത്രി

തൃ​​​ശൂ​​​ർ: കേ​​​ര​​​ള സം​​​ഗീ​​​ത നാ​​​ട​​​ക അ​​​ക്കാ​​​ദ​​​മി​​​യു​​​ടെ മ്യൂ​​​സി​​​യം ഈ ​​​വ​​​ർ​​​ഷം​​​ത​​​ന്നെ പൂ​​​ർ​​​ത്തീ​​​ക​​​രി​​​ക്കാ​​​ൻ എ​​​ല്ലാ​​​വി​​​ധ പി​​​ന്തു​​​ണ​​​യും സ​​​ർ​​​ക്കാ​​​ർ ന​​​ൽ​​​കു​​​മെ​​​ന്നു സാം​​​സ്കാ​​​രി​​​ക​​​മ​​​ന്ത്രി സ​​​ജി ചെ​​​റി​​​യാ​​​ൻ.

അ​​​ക്കാ​​​ദ​​​മി​​​യു​​​ടെ വി​​​ല​​​പി​​​ടി​​​പ്പു​​​ള്ള ശി​​​ല്പ​​​ങ്ങ​​​ളും സം​​​ഗീ​​​ത ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളും സം​​​ര​​​ക്ഷി​​​ക്കാ​​​നും പ​​​ഠി​​​താ​​​ക്ക​​​ൾ​​​ക്കും പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്കും ഉ​​​പ​​​കാ​​​ര​​​പ്പെ​​​ടും​​​വി​​​ധ​​​വു​​​മാ​​​യി​​​രി​​​ക്കും മ്യൂ​​​സി​​​യ​​​ത്തി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ക​​​യെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. കേ​​​ര​​​ള സം​​​ഗീ​​​ത നാ​​​ട​​​ക അ​​​ക്കാ​​​ദ​​​മി​​​യു​​​ടെ പു​​​ര​​​സ്കാ​​​ര​​​സ​​​മ​​​ർ​​​പ്പ​​​ണം നി​​​ർ​​​വ​​​ഹി​​​ച്ച് പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി.

വ​​​ള​​​ർ​​​ച്ച​​​യു​​​ടെ പ​​​ട​​​വു​​​ക​​​ൾ ക​​​യ​​​റി മു​​​ന്നോ​​​ട്ടു​​​പോ​​​കു​​​ന്ന കേ​​​ര​​​ള​​​ത്തി​​​ന്‍റെ സാം​​​സ്കാ​​​രി​​​ക​​​മേ​​​ഖ​​​ല ലോ​​​ക​​​ത്തെ മു​​​ഴു​​​വ​​​ൻ ക​​​ലാ​​​കാ​​​ര​​​ന്മാ​​​രെ​​​യും പ്ര​​​തി​​​നി​​​ധാ​​​നം​​​ചെ​​​യ്തു​​​കൊ​​​ണ്ട് ഡി​​​സം​​​ബ​​​ർ 18 മു​​​ത​​​ൽ 20 വ​​​രെ കൊ​​​ച്ചി​​​യി​​​ൽ ക​​​ൾ​​​ച്ച​​​റ​​​ൽ കോ​​​ണ്‍​ഗ്ര​​​സ് സം​​​ഘ​​​ടി​​​പ്പി​​​ക്കും. സാം​​​സ്കാ​​​രി​​​ക​​​മേ​​​ഖ​​​ല​​​യി​​​ലെ ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ൾ എ​​​ങ്ങ​​​നെ​​​യാ​​​ക​​​ണം എ​​​ന്ന​​​താ​​​ണ് ഇ​​​തി​​​ലൂ​​​ടെ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

അ​​​ക്കാ​​​ദ​​​മി​​​യു​​​ടെ ഫെ​​​ലോ​​​ഷി​​​പ്പു​​​ക​​​ൾ വീ​​​ണ​​​വി​​​ദ്വാ​​​ൻ എ. ​​​അ​​​ന​​​ന്ത​​​പ​​​ദ്മ​​​നാ​​​ഭ​​​ൻ, സേ​​​വ്യ​​​ർ പു​​​ൽ​​​പ്പാ​​​ട്ട് (നാ​​​ട​​​കം), ക​​​ലാ​​​മ​​​ണ്ഡ​​​ലം സ​​​ര​​​സ്വ​​​തി (നൃ​​​ത്തം) എ​​​ന്നി​​​വ​​​ർ​​​ക്ക് മ​​​ന്ത്രി സ​​​മ്മാ​​​നി​​​ച്ചു. 18 പേ​​​ർ​​​ക്ക് അ​​​ക്കാ​​​ദ​​​മി അ​​​വാ​​​ർ​​​ഡു​​​ക​​​ളും 22 പേ​​​ർ​​​ക്കു ഗു​​​രു​​​പൂ​​​ജ പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ളും ന​​​ൽ​​​കി.

റീ​​​ജ​​​ണ​​​ൽ തി​​​യേ​​​റ്റ​​​റി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ അ​​​ക്കാ​​​ദ​​​മി ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ണ്‍ മ​​​ട്ട​​​ന്നൂ​​​ർ ശ​​​ങ്ക​​​ര​​​ൻ​​​കു​​​ട്ടി അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. വൈ​​​സ് ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ണ്‍ പി.​​​ആ​​​ർ. പു​​​ഷ്പ​​​വ​​​തി, സെ​​​ക്ര​​​ട്ട​​​റി ക​​​രി​​​വെ​​​ള്ളൂ​​​ർ മു​​​ര​​​ളി, നി​​​ർ​​​വാ​​​ഹ​​​ക​​​സ​​​മി​​​തി അം​​​ഗം ടി.​​​ആ​​​ർ. അ​​​ജ​​​യ​​​ൻ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

ച​​​ട​​​ങ്ങി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി അ​​​ക്കാ​​​ദ​​​മി​​​യു​​​ടെ ബു​​​ക്ക്സ്റ്റാ​​​ളി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​ന​​​വും മ​​​ന്ത്രി നി​​​ർ​​​വ​​​ഹി​​​ച്ചു. പു​​​ര​​​സ്കാ​​​ര​​​ജേ​​​താ​​​ക്ക​​​ളാ​​​യ ക​​​ലാ​​​കാ​​​ര​​​ന്മാ​​​രു​​​ടെ സം​​​ഗീ​​​ത​​​പ​​​രി​​​പാ​​​ടി​​​യും ഉ​​​ണ്ടാ​​​യി​​​രു​​​ന്നു.

Kerala

സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി മ്യൂ​സി​യം പൂ​ർ​ത്തി​യാ​ക്കാ​ൻ പി​ന്തു​ണ ന​ൽ​കും: മ​ന്ത്രി

തൃ​​​ശൂ​​​ർ: കേ​​​ര​​​ള സം​​​ഗീ​​​ത നാ​​​ട​​​ക അ​​​ക്കാ​​​ദ​​​മി​​​യു​​​ടെ മ്യൂ​​​സി​​​യം ഈ ​​​വ​​​ർ​​​ഷം​​​ത​​​ന്നെ പൂ​​​ർ​​​ത്തീ​​​ക​​​രി​​​ക്കാ​​​ൻ എ​​​ല്ലാ​​​വി​​​ധ പി​​​ന്തു​​​ണ​​​യും സ​​​ർ​​​ക്കാ​​​ർ ന​​​ൽ​​​കു​​​മെ​​​ന്നു സാം​​​സ്കാ​​​രി​​​ക​​​മ​​​ന്ത്രി സ​​​ജി ചെ​​​റി​​​യാ​​​ൻ.

അ​​​ക്കാ​​​ദ​​​മി​​​യു​​​ടെ വി​​​ല​​​പി​​​ടി​​​പ്പു​​​ള്ള ശി​​​ല്പ​​​ങ്ങ​​​ളും സം​​​ഗീ​​​ത ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളും സം​​​ര​​​ക്ഷി​​​ക്കാ​​​നും പ​​​ഠി​​​താ​​​ക്ക​​​ൾ​​​ക്കും പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്കും ഉ​​​പ​​​കാ​​​ര​​​പ്പെ​​​ടും​​​വി​​​ധ​​​വു​​​മാ​​​യി​​​രി​​​ക്കും മ്യൂ​​​സി​​​യ​​​ത്തി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ക​​​യെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. കേ​​​ര​​​ള സം​​​ഗീ​​​ത നാ​​​ട​​​ക അ​​​ക്കാ​​​ദ​​​മി​​​യു​​​ടെ പു​​​ര​​​സ്കാ​​​ര​​​സ​​​മ​​​ർ​​​പ്പ​​​ണം നി​​​ർ​​​വ​​​ഹി​​​ച്ച് പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി.

വ​​​ള​​​ർ​​​ച്ച​​​യു​​​ടെ പ​​​ട​​​വു​​​ക​​​ൾ ക​​​യ​​​റി മു​​​ന്നോ​​​ട്ടു​​​പോ​​​കു​​​ന്ന കേ​​​ര​​​ള​​​ത്തി​​​ന്‍റെ സാം​​​സ്കാ​​​രി​​​ക​​​മേ​​​ഖ​​​ല ലോ​​​ക​​​ത്തെ മു​​​ഴു​​​വ​​​ൻ ക​​​ലാ​​​കാ​​​ര​​​ന്മാ​​​രെ​​​യും പ്ര​​​തി​​​നി​​​ധാ​​​നം​​​ചെ​​​യ്തു​​​കൊ​​​ണ്ട് ഡി​​​സം​​​ബ​​​ർ 18 മു​​​ത​​​ൽ 20 വ​​​രെ കൊ​​​ച്ചി​​​യി​​​ൽ ക​​​ൾ​​​ച്ച​​​റ​​​ൽ കോ​​​ണ്‍​ഗ്ര​​​സ് സം​​​ഘ​​​ടി​​​പ്പി​​​ക്കും. സാം​​​സ്കാ​​​രി​​​ക​​​മേ​​​ഖ​​​ല​​​യി​​​ലെ ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ൾ എ​​​ങ്ങ​​​നെ​​​യാ​​​ക​​​ണം എ​​​ന്ന​​​താ​​​ണ് ഇ​​​തി​​​ലൂ​​​ടെ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

അ​​​ക്കാ​​​ദ​​​മി​​​യു​​​ടെ ഫെ​​​ലോ​​​ഷി​​​പ്പു​​​ക​​​ൾ വീ​​​ണ​​​വി​​​ദ്വാ​​​ൻ എ. ​​​അ​​​ന​​​ന്ത​​​പ​​​ദ്മ​​​നാ​​​ഭ​​​ൻ, സേ​​​വ്യ​​​ർ പു​​​ൽ​​​പ്പാ​​​ട്ട് (നാ​​​ട​​​കം), ക​​​ലാ​​​മ​​​ണ്ഡ​​​ലം സ​​​ര​​​സ്വ​​​തി (നൃ​​​ത്തം) എ​​​ന്നി​​​വ​​​ർ​​​ക്ക് മ​​​ന്ത്രി സ​​​മ്മാ​​​നി​​​ച്ചു. 18 പേ​​​ർ​​​ക്ക് അ​​​ക്കാ​​​ദ​​​മി അ​​​വാ​​​ർ​​​ഡു​​​ക​​​ളും 22 പേ​​​ർ​​​ക്കു ഗു​​​രു​​​പൂ​​​ജ പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ളും ന​​​ൽ​​​കി.

റീ​​​ജ​​​ണ​​​ൽ തി​​​യേ​​​റ്റ​​​റി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ അ​​​ക്കാ​​​ദ​​​മി ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ണ്‍ മ​​​ട്ട​​​ന്നൂ​​​ർ ശ​​​ങ്ക​​​ര​​​ൻ​​​കു​​​ട്ടി അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. വൈ​​​സ് ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ണ്‍ പി.​​​ആ​​​ർ. പു​​​ഷ്പ​​​വ​​​തി, സെ​​​ക്ര​​​ട്ട​​​റി ക​​​രി​​​വെ​​​ള്ളൂ​​​ർ മു​​​ര​​​ളി, നി​​​ർ​​​വാ​​​ഹ​​​ക​​​സ​​​മി​​​തി അം​​​ഗം ടി.​​​ആ​​​ർ. അ​​​ജ​​​യ​​​ൻ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

ച​​​ട​​​ങ്ങി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി അ​​​ക്കാ​​​ദ​​​മി​​​യു​​​ടെ ബു​​​ക്ക്സ്റ്റാ​​​ളി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​ന​​​വും മ​​​ന്ത്രി നി​​​ർ​​​വ​​​ഹി​​​ച്ചു. പു​​​ര​​​സ്കാ​​​ര​​​ജേ​​​താ​​​ക്ക​​​ളാ​​​യ ക​​​ലാ​​​കാ​​​ര​​​ന്മാ​​​രു​​​ടെ സം​​​ഗീ​​​ത​​​പ​​​രി​​​പാ​​​ടി​​​യും ഉ​​​ണ്ടാ​​​യി​​​രു​​​ന്നു.

Latest News

Corehub Up